QMPC വാർഷിക കൺവെൻഷൻ ഡിസം.20 ഇന്നു മുതൽ

QMPC വാർഷിക കൺവെൻഷൻ ഡിസം.20 ഇന്നു മുതൽ

സിബി മാത്യു, ദോഹ

ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) യുടെ വാർഷിക കൺവെൻഷൻ  ഡിസംബർ 20 മുതൽ ഐ.ഡി.സി.സി. കോംപ്ലെക്സിലുള്ള വിശാലമായ ടെന്റിൽ  നടക്കും. പാസ്റ്റർ ജോതോമസ് (ബാംഗ്ലൂർ) മുഖ്യ പ്രസംഗകനായിരിക്കും. QMPC ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. 

പാസ്റ്റർ. പി.കെ. ജോൺസൺ, അബ്രഹാം കൊണ്ടാഴി (ജനറൽ കോർഡിനേറ്റേഴ്‌സ്), പാസ്റ്റർ സജി പി, സുനീഷ് ജോസഫ് (പ്രാർത്ഥന), പാസ്റ്റർ കെ.എം. സാംകുട്ടി, അലക്സ് കോശി (ക്വയർ), പാസ്റ്റർ. സന്തോഷ് തോമസ്, ഡേവിഡ് മാത്യു, ബൈജു എബ്രഹാം, ഡാൻസൺ (സൗണ്ട്/വിഡിയോ), പാസ്റ്റർ ജോസ് ബേബി, ജിജോമോൻ കുര്യാക്കോസ്, സുനിൽ കുഞ്ഞുകുഞ്ഞു(വോളണ്ടിയർ), പാസ്റ്റർ പി.എം. ജോർജ്ജ്, തോമസ് ഐപ്പ്, അനു ജേക്കബ് (ടെന്റ്/സ്റ്റേജ്), പാസ്റ്റർ സാം ടി ജോർജ്ജ്, സിബി മാത്യു, ബിജോ മാത്യു (പബ്ലിസിറ്റി), ബേബി ജോൺ, ജിനു രാജു, ജോസി മത്തായി (ഫുഡ്), പാസ്റ്റർ കെ.കോശി, ബിന്നി ജേക്കബ്, സുബിൻ മാത്യു, രേണു സി തോമസ് (ഫിനാൻസ്) എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഡിസംബർ 23 ശനിയാഴ്ച യുവജനങ്ങൾക്ക്‌ വേണ്ടിയുള്ള പ്രത്യേക മീറ്റിംഗ് ഉണ്ടായിരിക്കും. പാസ്റ്റർ ജോ തോമസ് ക്ലാസ്സെടുക്കും.

Advertisement