ഏറ്റവും വലിയ ഡെമോ ബൈബിളുമായി റായ്പൂർ എക്സൽ വിബിഎസ്സ്
റായ്പൂർ: കുട്ടികളിൽ വിശുദ്ധവേദപുസ്തകത്തോടുള്ള താത്പര്യം വർദ്ധിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് ദി ചർച്ച് ഓഫ് ഗോഡ് റായ്പൂർ (TCG) എക്സൽ വിബിഎസ്സിൽ തയ്യാർ ചെയ്ത മഹാ ബൈബിൾ ആണ് വൈറൽ ആയിരിക്കുന്നത്.
എക്സൽ വിബിഎസ്സിന്റെ ഈ വർഷത്തെ ചിന്താവിഷയമായ AI Gen ന്റെ ആദ്യദിവസം “ബൈബിൾ-നിർമ്മല ബുദ്ധിയുടെ ഉറവിടം” എന്നതാണ് ഉപ ചിന്താവിഷയം. ഇതിനെ അടിസ്ഥാനമാക്കി Excel VBS ടീമും പിന്നണി പ്രവർത്തകരും ചേർന്ന് ഇരുപതിലധികം മണിക്കൂറുകൾ ചിലവിട്ടാണ് ബൈബിൾ (Demo) തയ്യാറാക്കിയിരിക്കുന്നത്. വിബിഎസ്സിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന Space സ്റ്റേഷനിലാണ് ബൈബിൾ പ്രദർശിപ്പിച്ചിക്കുന്നത്.
പാസ്റ്റർ ഷിബു കെ ജോൺ കല്ലടയാണ് ഈ ആശയം മുൻപോട്ട് വെച്ചത്. കുട്ടികളിൽ സ്വഭാവ രൂപീകരണം നടക്കുവാൻ ദൈവവചനത്തിന്റെ സ്ഥാനം അദ്വിതീയമാണെന്ന് TCG സീനിയർ പാസ്റ്റർ തോമസ് മാമ്മൻ ഉത്ഘാടന വേളയിൽ പ്രസ്താവിച്ചു. ഇതിന്റെ ഉദ്ഘാടന വീഡിയോ ഇതിനോടകം നൂറുകണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. സമീപ പ്രദേശത്തെ സഭകളിലെ കുട്ടികൾക്കുവേണ്ടി ഈ മാസം 20 വരെ ബൈബിൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
Advertisement