ദി ചർച്ച് ഓഫ് ഗോഡ് റായ്പുരിൽ 21 ദിവസ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

റായിപുർ. ദി ചർച്ച് ഓഫ് ഗോഡ് രാജാതലാബിൽ 23 ജനുവരി 2023 മുതൽ 05 ഫെബ്രുവരി 2023 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും.

ദിവസവും രാവിലെ 10 മുതൽ 2 വരെയും, ഉച്ചകഴിഞ്ഞു 3 മുതൽ 5 വരെയും വൈകുന്നേരം 6 മുതൽ 9 വരെയും പൊതുയോഗങ്ങൾ നടക്കും. പാസ്റ്റർമാരായ അഭയ് ഗായക്കുവാട്,(ചന്ദ്രപുർ )പി ഡി. ജോസഫ്,(നാഗപുർ ), പോൾ മാത്യു (ഉദയപൂര് ), ജോൺ. സി. വർഗീസ് (ഒഡിഷ ), വൈ.യോഹന്നാൻ (ജൈപുർ) ,ജേക്കബ് സാമൂവേൽ (കേരളാ) എന്നിവർ പ്രസംഗിക്കും.

ഫെബ്രുവരി 5 ന് ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന സഭായോഗം ഉച്ചക്ക് 1.30ന് തിരുവത്താഴ ശുശ്രുഷയോടുകൂടി സമാപിക്കും.യോഗങ്ങൾക്ക് ദി ചർച്ച് ഓഫ് ഗോഡിന്റെ ഉപാധ്യക്ഷൻ പാസ്റ്റർ തോമസ് മാമ്മൻ നേതൃത്വം നൽകും.

വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.

.