ദി ചർച്ച് ഓഫ് ഗോഡ് റായ്പുരിൽ 21 ദിവസ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

varient
varient
varient

റായിപുർ : ദി ചർച്ച് ഓഫ് ഗോഡ് രാജാതലാബിൽ 23 ജനുവരി 2023 മുതൽ 05 ഫെബ്രുവരി 2023 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും.

ദിവസവും രാവിലെ 10 മുതൽ 2 വരെയും, ഉച്ചകഴിഞ്ഞു 3 മുതൽ 5 വരെയും വൈകുന്നേരം 6 മുതൽ 9 വരെയും പൊതുയോഗങ്ങൾ നടക്കും. പാസ്റ്റർമാരായ അഭയ് ഗായക്കുവാട്,(ചന്ദ്രപുർ )പി ഡി. ജോസഫ്,(നാഗപുർ ), പോൾ മാത്യു (ഉദയപൂര് ), ജോൺ. സി. വർഗീസ് (ഒഡിഷ ), വൈ.യോഹന്നാൻ (ജൈപുർ) ,ജേക്കബ് സാമൂവേൽ (കേരളാ) എന്നിവർ പ്രസംഗിക്കും.

ഫെബ്രുവരി 5 ന് ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന സഭായോഗം ഉച്ചക്ക് 1.30ന് തിരുവത്താഴ ശുശ്രുഷയോടുകൂടി സമാപിക്കും.യോഗങ്ങൾക്ക് ദി ചർച്ച് ഓഫ് ഗോഡിന്റെ ഉപാധ്യക്ഷൻ പാസ്റ്റർ തോമസ് മാമ്മൻ നേതൃത്വം നൽകും.

വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.

.