ലുഡിയ സൂസൻ ജേക്കബിനു ബിഎസ്‌സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക്

ലുഡിയ സൂസൻ ജേക്കബിനു ബിഎസ്‌സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക്

മുട്ടം: ലുഡിയ സൂസൻ ജേക്കബിനു എംജി സർവകലാശാല ബിഎസ്‌സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക്.    തൊടുപുഴ മുട്ടം ഐഎച്ച് ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജ് വിദ്യാർഥിനിയായിരുന്നു. 

കരിങ്കുന്നം തെക്കേക്കൂറ്റ് ജേക്കബ് ജോണിന്റെയും നിഷാ ജേക്കബിന്റെയും മകളായ ലുഡിയ  പാഠ്യേതരപ്രവർത്തനങ്ങളിലും സജീവമായിരുന്നു. എൻഎസ്എസ് നാഷണൽ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.

കോളേജ് യൂണിയൻ വൈസ് ചെയർമാനുമാണ്. മൂവാറ്റുപ്പുഴ Lion of Judah വർഷിപ്പ് സെൻ്റർ സഭാംഗവും വർഷിപ്പ് ലീഡറുമാണ്.

Advertisement