എം.ജി യൂണിവേഴ്സിറ്റി ബി.കോം (ടാക്സേഷൻ) : റിയ മേരി ബിനോ രണ്ടാം റാങ്ക് നേടി

എം.ജി യൂണിവേഴ്സിറ്റി ബി.കോം (ടാക്സേഷൻ) : റിയ മേരി ബിനോ രണ്ടാം റാങ്ക് നേടി

വാർത്ത : ടോജോ തോമസ്

ദുബായ് : എം. ജി യൂണിവേഴ്സിറ്റിയുടെ ബി.കോം (ടാക്സേഷൻ) പരീക്ഷയിൽ റിയ മേരി ബിനോ രണ്ടാം റാങ്ക് നേടി.

കോട്ടയം പത്താമുട്ടം സെൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് അപ്ലയിഡ് സയൻസിലെ വിദ്യാർത്ഥിയാണ്. കായംകുളം എ.ജി സഭാംഗമായ മുണ്ടപ്പള്ളിൽ വീട്ടിൽ ബിനോ ഫിലിപ്പിൻ്റെയും ജയ്സി ബിനോയുടെയും മകളാണ്. മാതാപിതാക്കളോടൊപ്പം സ്കൂൾ പഠനം ദുബയിൽ ചെയ്തു വരുമ്പോൾ ദുബയ് ഇമ്മാനുവേൽ ഐ.പി.സിയുടെ സണ്ടേസ്കൂൾ, പി.വൈ.പി എ തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പഠന കാലഘട്ടങ്ങളിൽ വിവിധ പ്രൊഫിഷൻസി സർട്ടിഫിക്കേറ്റുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള റിയ സെൻ്റ് ഗിറ്റ്സ് കോളേജിൻ്റെ ആർട്സ് ക്ലബ് സെക്രട്ടറിയായും കഴിവ് തെളിയിച്ചു.

Advertisement