ബഥേൽകുന്ന് കൺവൻഷൻ ഏപ്രിൽ 17 മുതൽ

ബഥേൽകുന്ന് കൺവൻഷൻ ഏപ്രിൽ 17 മുതൽ

റാന്നി : ഐപിസി ബഥേൽ ടൗൺ റാന്നി ഒരുക്കുന്ന ബഥേൽകുന്ന് കൺവൻഷൻ ഏപ്രിൽ 17 മുതൽ 19 വരെ ഐപിസി ബെഥേൽ ടൗൺ ചർച്ച് ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെയാണ് പൊതുയോഗങ്ങൾ. പാസ്റ്റർമാരായ അനീഷ് ഏലപ്പാറ, റെജി ശാസ്താംകോട്ട, സുവി. ഷിബിൻ ജി സാമുവൽ എന്നിവർ പ്രസംഗിക്കും.   ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.