ആത്മഹത്യയ്ക്കെതിരെ ബോധവത്ക്കരണവുമായി റേ ഓഫ് ലൗ ഫൗണ്ടേഷൻ

ആത്മഹത്യയ്ക്കെതിരെ ബോധവത്ക്കരണവുമായി റേ ഓഫ് ലൗ ഫൗണ്ടേഷൻ

തൃശൂർ : ലഹരിയോടാപ്പം കേരളത്തിൽ വർദ്ധിച്ചു വരുന്ന മറ്റൊരു സാമൂഹിക വിപത്തായ ആത്മഹ്യയ്ക്കെതിരെ ബോധവത്ക്കരണ പരിപാടിയുമായി റേ ഓഫ് ലൗവ് ഡവലപ്പ്മെന്റ് ഫൗണ്ടേഷനും. ലോക ആത്മഹത്യ പ്രതിരോധ ദിനമായ സെപ്. 10 ന് കേരളത്തിലെ വിവിധയിടങ്ങളിൽ ബോധവത്ക്കരണ സെമിനാർ നടത്തും. ഇതിന്റെ ഭാഗമായി സെപ്. 1 മുതൽ 10 വരെ തൃശൂർ, മാഹി, മണപ്പുറം, തൃശൂർ -അമല, വടക്കാഞ്ചേരി, തിരുവനന്തപുരം - ചീനിവിള, നെട്ടയം, മലയടി, തിരുവനന്തപുരം സിറ്റി, മറയൂർ, മാനന്തവാടി എന്നിവിടങ്ങളിൽ ഭവനങ്ങൾ സന്ദർശിച്ചും പൊതുയോഗങ്ങൾ നടത്തിയും ബോധവത്ക്കരണം നടത്തും.

ന്യൂയോർക്കിലെ ക്രൈസ്റ്റ് ഏ ജി സഭയുടെ കീഴിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് സംഘടനയാണ് റേ ഓഫ് ലൗവ് ഡവലെപ്പ്മെന്റ് ഫൗണ്ടേഷൻ. ഭാരതത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്രൈസ്റ്റ് ഏ.ജി സീനിയർ ശുശ്രൂഷകൻ റവ. ജോർജ് പി. ചാക്കോ, സോഷ്യൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജോർജ് ഏബ്രഹാം വാഴയിൽ, റേ ഓഫ് ലൗ ഡെവ. ഫൗണ്ടേഷൻ ഡയറക്ടർ ജയിംസ് ചാക്കോ എന്നിവർ നേതൃത്വം നല്കുന്നു.

പാസ്റ്റർ പോൾ മാളയാണ് ആത്മഹത്യയ്ക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നല്കുന്നത്.

Advertisement