റിവൈവൽ പ്രയറിൽ ഇന്ന് രാത്രി 9 ന് ബൈബിൾ ക്ലാസ്

റിവൈവൽ പ്രയറിൽ ഇന്ന് രാത്രി 9 ന് ബൈബിൾ ക്ലാസ്

അസംബ്ലീസ് ഓഫ് ഗോഡ് പ്രയർ ഡിപ്പാർട്ട്മെൻ്റ് രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് ആരംഭിച്ച നിലയ്ക്കാത്ത പ്രാർത്ഥനയിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണി മുതൽ 10 മണി വരെ ദൈവിക കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ് നടക്കും. സുവിശേഷകയും വേദാധ്യാപികയുമായ സിസ്റ്റർ ജയിനി മറിയം ജയിംസ് ക്ലാസിന് നേതൃത്വം നല്കും.

ജൂൺ 1 മുതൽ 30 വരെ കുടുംബമാസമായി വേർതിരിച്ചു പ്രാർത്ഥിക്കുകയാണ്. 1 മുതൽ 3 വരെ തീയതികളിൽ 'ഡിവൈൻ ഡ്വല്ലിംഗ്' എന്ന പേരിൽ ഫാമിലി സെമിനാർ നടന്നിരുന്നു. കുടുംബ മാസത്തിൽ നടത്തുന്ന പ്രത്യേക പ്രോഗ്രാമുകളുടെ ഭാഗമായിട്ടാണ് ബൈബിൾ ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം എല്ലാ ബുധനാഴ്ചയും രാത്രി 9 മുതൽ 10 വരെ സിസ്റ്റർ ജയിനി മരിയം ജയിംസ് ക്ലാസുകൾ തുടരും.
Zoom ID: 89270649969
പാസ്കോഡ്: 2023 ഈ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ച് മീറ്റിംഗിൽ ജോയിൻ ചെയ്യാവുന്നതാണ്.