ശാരോൻ ബൈബിൾ കോളേജ് പൂർവവിദ്യാർഥിസംഗമം

ശാരോൻ ബൈബിൾ കോളേജ് പൂർവവിദ്യാർഥിസംഗമം

തിരുവല്ല: ശാരോൻ ബൈബിൾ കോളേജ് പൂർവവിദ്യാർഥിസംഗമം ഡിസംബർ 2 ന് ഉച്ചകഴിഞ്ഞ് 2.30-4.30 വരെ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.

അസോസിയേഷൻ പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫിന്റെ അധ്യക്ഷതയിൽ ശാരോൻ ഫെലോഷിപ്പ് അന്തർദേശീയ പ്രസിഡന്റ് റവ. ജോൺ തോമസ് മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, പോൾ ഗോപാലകൃഷ്ണൻ, ബോസ് എം. കുരുവിള, കുറിയാക്കോസ് തോട്ടത്തിൽ തുടങ്ങിയവരും പ്രസംഗിക്കും.

പ്രഥമ ബാച്ചിൽ പഠിച്ചിറങ്ങിയവരെ ആദരിക്കലും ചാരിറ്റിപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കേരളത്തിനുവെളിയിൽനിന്നുള്ളവരുടെ സാക്ഷ്യങ്ങളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കു പൂർവവിദ്യാർഥികൾക്ക് 9447599020 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Advertisement