സമൂഹത്തിന്റെ  തകർച്ച മാറാൻ ദൈവത്തിങ്കലേക്ക് മടങ്ങി വരണം: പാസ്റ്റർ ഫിന്നി ജേക്കബ്

സമൂഹത്തിന്റെ  തകർച്ച മാറാൻ ദൈവത്തിങ്കലേക്ക് മടങ്ങി വരണം: പാസ്റ്റർ ഫിന്നി ജേക്കബ്

ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം

വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ

തിരുവല്ല: തിന്മകൾ നിറഞ്ഞ സമകാലിക ലോകത്തിൽ ജനം യേശുവിന്റെ സ്നേഹം തിരിച്ചറിഞ്ഞ് ദൈവ സന്നിധിയിലേയ്ക്ക് മടങ്ങി വന്നാൽ ഇന്നത്തെ തകർച്ച മാറുമെന്ന് ശാരോൻ ഫെലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡൻ്റ് റവ. ഫിന്നി ജേക്കബ് പറഞ്ഞു. അന്തർദേശീയ കൺവൻഷൻ തിരുവല്ലയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ അവിടത്തെ സാദൃത്തിലും സ്വരൂപത്തിലും ദൈവം സൃഷ്ടിച്ചത് ദൈവത്തോടു കുറെ യുഗയുഗമായി വസിക്കേണ്ടതിനാണ്. എന്നാൻ മനുഷ്യൻ ദൈവത്തിൻ നിന്നും അകന്നു. ജനം ദൈവത്തിങ്കലേക്ക് മടങ്ങി വരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മാനേജിംഗ് കൗൺസിൽ സെക്രട്ടറി 
പാസ്റ്റർ തോമസ് യോഹന്നാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി സ്വാഗതം അറിയിച്ചു മാനേജിംഗ് കൗൺസിൽ സെക്രട്ടറി 
പാസ്റ്റർ ജേക്കബ് ജോർജ് സങ്കീർത്തനം വായിച്ചു. പാസ്റ്റർ സജു മാവേലിക്കര പ്രസംഗിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ ഇൻറർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, അന്തർദേശീയ സെക്രട്ടറി റവ. ജോൺ തോമസ്, ഡോ മാത്യൂ വർഗ്ഗീസ്, പാസ്റ്റർ ഡാനീയേൽ വില്യംസ്, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, ഡോ ബി വർഗ്ഗീസ്, പാസ്റ്റർ സാം തോമസ് (ദോഹ), പാസ്റ്റർ ജോൺ ജോൺസൺ, പാസ്റ്റർ സന്തോഷ് തര്യൻ തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും.

ദിവസവും വൈകിട്ട് നടക്കുന്ന യോഗങ്ങളെ കൂടാതെ പകൽ പാസ്റ്റേഴ്സ് മീറ്റിങ്ങ് മിഷൻ സമ്മേളനങ്ങൾ കാത്തിരിപ്പ് യോഗം ബൈബിൾ സ്റ്റഡി വനിതാ സമ്മേളനം സിഇഎം സൺഡേ സ്കൂൾ  റൈറ്റേഴ്സ് ഫോറം സമ്മേളനങ്ങൾ ഓർഡിനേഷൻ സ്നാനം ശുശ്രൂഷ എന്നിവ നടക്കും ഞായറാഴ്ച പൊതുസഭയോഗത്തോട് കൺവൻഷൻ സമാപിക്കും

Advertisement