ശാരോൻ (എസ്എഫ്സിഎൻഎ) ഫാമിലി കോൺഫറൻസ് 2025 ജൂലൈ 3 മുതൽ 6 വരെ ഡാളസിൽ 

ശാരോൻ (എസ്എഫ്സിഎൻഎ) ഫാമിലി കോൺഫറൻസ് 2025 ജൂലൈ 3 മുതൽ 6 വരെ ഡാളസിൽ 

ഡാളസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 19മത് ഫാമിലി കോൺഫറൻസ് 2025 ജൂലൈ 3 മുതൽ 6 വരെ ഡാളസിൽ നടക്കും.

ഒക്ലഹോമയിൽ നടന്ന 18മത് ഫാമിലി കോൺഫറെൻസിൽ അടുത്ത കോൺഫറെൻസിനുവേണ്ടിയുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു.

കോൺഫറൻസ് കൺവീനറായി പാസ്റ്റർ സ്റ്റീഫൻ വർഗീസ് (ഡാളസ്), ജോയിന്റ് കൺവീനറായി പാസ്റ്റർ വിൽ‌സൺ ജോർജ് (ഹ്യൂസ്റ്റൺ), സെക്രട്ടറിയായി ജെയിംസ് ഉമ്മൻ (ചിക്കാഗോ), ട്രെഷാറായി മേബിൾ തോമസ് (ഡാളസ്), ജോയിന്റ് ട്രെഷാറായി ജിംസ് മേടമന (ആൽബനി, ന്യൂയോർക്ക്), മീഡിയ കോർഡിനേറ്ററായി പാസ്റ്റർ എബിൻ അലക്സ് (ഒനിയാന്റാ, ന്യൂയോർക്ക്), യൂത്ത് കോർഡിനേറ്ററായി ബ്രാഡ്ലി മാത്യു (ഡാളസ്) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement