ശാരോൻ ഫെല്ലോഷിപ്പ് : നോർത്തീസ്‌റ്റ് റീജിയൻ കൺവെൻഷൻ ഏപ്രിൽ 25 മുതൽ
ആൽബനി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക നോർത്തീസ്‌റ്റ് റീജിയൻ കൺവെൻഷൻ ഏപ്രിൽ 25 മുതൽ 28 വരെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ആൽബനിയിൽ നടക്കും.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്, ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ഡോ. റ്റിങ്കു തോംസൺ, ഒക്ലഹോമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്റർ ഡോ. മാത്യു വർഗീസ്, മാവേലിക്കര ഫെയ്ത്ത് സിറ്റി ചർച്ച് പാസ്റ്റർ സജു മാവേലിക്കര എന്നിവർ മുഖ്യവചന ശുശ്രൂഷ നിർവഹിക്കും.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ് പാസ്റ്റർ സന്തോഷ് തര്യൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
നോർത്തീസ്‌റ്റ് റീജിയൻ പാസ്റ്റർമാരായ ഡോ. റോണി ഉമ്മൻ, പാസ്റ്റർ ഡേവിഡ് റെജി, പാസ്റ്റർ കല്യാൺ ചക്രവർത്തി തുടങ്ങി കർത്തൃദാസന്മാർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും.
പാസ്റ്റർ എബിൻ അലെക്സും ശാരോൻ നോർത്തീസ്‌റ്റ് റീജിയൻ ക്വയറും സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.