പുനലൂർ ശാരോനിൽ 20 ദിവസത്തെ ഉപവാസ പ്രാർത്ഥന മെയ് 12 മുതൽ

പുനലൂർ ശാരോനിൽ 20 ദിവസത്തെ ഉപവാസ പ്രാർത്ഥന മെയ് 12 മുതൽ

പുനലൂർ: പുനലൂർ ടൗണിൽ എംഎൽഎ റോഡിലുള്ള ശാരോൺ ഫെലോഷിപ് ചർച്ചിൽ മെയ് 12 മുതൽ മെയ് 31 വെള്ളി വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും . എല്ലാ ദിവസവും രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയും വൈകിട്ട് 6 .30 മുതൽ 8 .30 വരെ വിവിധ ഭാഗങ്ങളിലും പ്രാർത്ഥനകൾ നടക്കും.

പാസ്റ്റർമാരായ തോമസ് യോഹന്നാൻ , ചെറിയാൻ മാത്യു , ജിജോ യോഹന്നാൻ, ജോണിക്കുട്ടി എറണാകുളം, അജോയ് ജോൺ , ബൈജു ബാലകൃഷ്ണൻ , തോംസൺ കോന്നി , ഐ ജോൺസൻ, ഷിബു കെ.വി കായംകുളം, ജോമോൻ ജോസഫ് തേവലക്കര, ലോഡിങ്ങ് പാപ്പച്ചൻ കോന്നി, ജോർജ് ക്കുട്ടി കീഴവള്ളൂർ, അജീഷ് മെരമിയ എറണാകുളം, റോണി എബ്രഹാം അടൂർ, സുബാഷ് ബാബു ചെങ്ങന്നുർ ,സാജൻ തിരുവല്ല, ബിജു മുളവന തുടങ്ങിയവർ പ്രസംഗിക്കും .

പാസ്റ്റർ ജിജോ യോഹന്നാൻ  നേതൃത്വം നല്കും.