ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 27 തിങ്കളാഴ്ച മുതൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കൺവൻഷൻ ഗ്രൗണ്ടിൽ ഗുഡ്ന്യൂസ് സ്റ്റാൾ പ്രവർത്തിക്കും
പാസ്റ്റർ ഷിബു ജോൺ അടൂർ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 27 തിങ്കളാഴ്ച മുതൽ ഡിസംബർ 3 ഞായറാഴ്ച വരെ ശാരോൻ സ്റ്റേഡിയത്തിൽ നടക്കും. അനുഗ്രഹീത പ്രഭാഷകർ ദൈവവചനം ശുശ്രൂഷിക്കും. സഭയ്ക്ക് നേതൃത്വം നൽകുന്ന പാസ്റ്റർന്മാരായ ജോൺ തോമസ് ഏബ്രഹാം ജോസഫ് എന്നിവരെ കൂടാതെ പ്രസിദ്ധരായ കൺവൻഷൻ പ്രഭാഷകരും ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകരുമായ പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, ഡോ മാത്യൂ വർഗീസ് (ഓക്കൊലഹോമ), പാസ്റ്റർ സാം തോമസ് (ദോഹ), പാസ്റ്റർ ദാനീയേൽ വില്യംസ് (യുഎഇ), പാസ്റ്റർ സിബി സാബു (സൗദി അറേബ്യ), പാസ്റ്റർ സാം മുഖത്തല എന്നിവരും വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ, പകൽ സമയങ്ങളിൽ പാസ്റ്റേഴ്സ് കോൺഫ്രറൻസ്, മിഷൻ , മിഷൻ സമ്മേളനങ്ങൾ, ധ്യാനയോഗങ്ങൾ , ബൈബിൾ സ്റ്റഡി , സിഇഎം& സൺഡേ സ്കൂൾ വനിതാ സമാജം , റൈറ്റേഴ്സ് ഫോറം , ബൈബിൾ കോളേജ് അലൂമിനിയ അസ്സോസിയേഷൻ എന്നിവയുടെ സമ്മേളനങ്ങൾ നടക്കും.
ഡിസംബർ 3 ന് ഞായറാഴ്ച രാവിലെ 8 മുതൽ പൊതു സഭായോഗവും കർത്തൃമേശയും സമാപന സമ്മേളനവും നടക്കും ശാരോൻ ക്വൊയർ ഗാന ശുശ്രൂഷ നിർവഹിക്കും കൺവൻഷൻ അനുഗ്രഹീത നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു പാസ്റ്റർന്മാരായ ജോൺ തോമസ് അന്തർദേശിയ പ്രസിഡന്റ്, ഏബ്രഹാം ജോസഫ് ദേശീയ പ്രസിഡന്റ്, വൈസ് പ്രസിഡന്റന്മാരായ ഫിന്നി ജേക്കബ് ജോൺസൺ കെ ശാമൂവേൽ
ജേക്കബ് ജോർജ്ജ് കെ മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി, വി.ജെ തോമസ് (മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.
Advertisement