പിവൈപിഎ യുഎഇ റീജിയൻ മിഷൻ യാത്ര അട്ടപ്പാടിയിൽ നടത്തി

പിവൈപിഎ യുഎഇ റീജിയൻ മിഷൻ യാത്ര അട്ടപ്പാടിയിൽ നടത്തി

ദുബായ് : പി വൈ പി എ യു എ ഇ റീജിയൻ സുവിശേഷ പ്രഘോഷണ യാത്ര "മിഷൻ 2023" ഓഗസ്റ്റ് 22 - 24 വരെ അട്ടപ്പാടിയിൽ നടത്തി. ഐപിസി അട്ടപ്പാടി സെന്ററിന്റെ വിവിധയിടങ്ങളിൽ പരസ്യയോഗങ്ങൾ നടത്തി.

 കൽക്കണ്ടി, ആനക്കൽ, പൂക്കുണ്ട്, പള്ളിക്കുറുപ്, മുക്കാലി, കക്കുപ്പടി, കാവുണ്ടിക്കൽ, താവളം, മേലെകണ്ടിയൂർ, കുറവൻപാടി, ചിറ്റൂർ, ചിറ്റൂർ മിനർവാ, ധോണിക്കുണ്ട്, ഗൂളിക്കടവ്‌, വൈദർ കോളനി, നെല്ലിപ്പതി എന്നീ സ്ഥലങ്ങളിൽ നടത്തിയ യോഗങ്ങളിൽ 

പാസ്റ്റർ ഷൈനോജ്‌ നൈനാൻ, റ്റോജോ തോമസ്, റിജോ ജോർജ്‌, എബിൻ ഹബീബ്, റിജോ മാത്യു, അട്ടപ്പാടി സെന്ററിലെ ശുശ്രൂഷകൻമാർ എന്നിവർ ദൈവവചനം പങ്കുവെച്ചു.

വാർത്ത : റ്റോജോ തോമസ്

Advertisement