സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 10 മുതൽ ;

സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 10 മുതൽ ;

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷന്റെ നാഷണൽ ക്യാമ്പ് ഏപ്രിൽ 10 തിങ്കൾ മുതൽ 12 ബുധൻ വരെ മാവേലിക്കര ഐ.ഇ.എം. സെൻ്റെറിൽ നടക്കും. 'യേശുവിൻ കൂടെ' എന്നതാണ് ക്യാംപ് തീം. സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും പകെടുക്കും. 

കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന പ്രത്യേക ക്ലാസുകൾ, മോട്ടിവേഷണൽ സെമിനാർ, കരിയർ ഗൈഡൻസ്, അഡിക്ഷൻ, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ ബന്ധങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ക്ലാസുകൾ, അധ്യാപകർക്കായി നൂതന പരിശീലന ശില്പശാലകൾ തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ ക്യാംപിൽ ക്രമികരിച്ചിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.

13 വയസിൽ താഴെയുള്ളവർക്ക് പ്രത്യേക സെഷനുകൾ നടക്കും. രജിസ്ട്രേഷൻ ഫീസ് 300 രൂപ. (12 വയസ് വരെയുള്ള വർക്ക് 200 രൂപ ). ക്യാംപിൻ്റെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഇപ്പോൾ 100 രൂപാ അടച്ച് ബുക്ക് ചെയ്യാവുന്നതാണ്. ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്.

Registration Link

Advertisement