കുമ്പനാട്ട് ഉണർവ് യോഗങ്ങൾ ജൂലൈ 15 മുതൽ

കുമ്പനാട്ട് ഉണർവ് യോഗങ്ങൾ ജൂലൈ 15 മുതൽ

കുമ്പനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് കുമ്പനാട് സെന്ററിന്റെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ജൂലൈ 15 മുതൽ 25 വരെ സെന്ററിലെ വിവിധ സഭകളിൽ നടക്കും.

സെന്റർ ശുശ്രൂഷകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ കെ. ജോണിക്കുട്ടി, എബ്രഹാം കുരിയാക്കോസ്, ജെക്കബ് ശമുവേൽ, സകറിയ, സാബു,, യോഹന്നാൻ സെബാസ്റ്റ്യൻ, ജോൺസി എന്നിവർ പ്രസംഗിക്കും.

 പാസ്റ്റർ പി എ അനിയൻ, പാസ്റ്റർ ജോജി ജോർജ് ബ്രദർ ഷാജി കുഴിക്കാല എന്നിവർ നേതൃത്വം നൽകും

Advertisement