ഇറാൻ പിടിച്ചെടുത്ത കപ്പലിലെ സാം സോമൻ വീട്ടുകാരെ വിളിച്ചു

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ സാം സോമൻ വീട്ടുകാരെ വിളിച്ചു

ചാക്കോ കെ തോമസ്, ബെംഗളൂരു

 ബെംഗളൂരു : ഒമാൻ ഉൾക്കടലിൽ ഇറാൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിലെ പെന്തെക്കൊസ്ത് വിശ്വാസി സാം സോമൻ ഇന്നലെയും ഇന്നും കൊച്ചിയിലുള്ള ഭാര്യ സൂസനെ വിളിച്ചു. ഞാനും കൂട്ടുകാരും സുഖമായിരിക്കുന്നു. ഞങ്ങളെയോർത്ത് ആരും വിഷമിക്കേണ്ട പ്രാർഥിച്ചാൽ മതിയെന്ന് പറഞ്ഞതായി സൂസൻ ഗുഡ്ന്യൂസിനോട് പറഞ്ഞു. കപ്പലിൽ അവരുടെ ജോലികൾ തടസ്സമില്ലാതെ ചെയ്യുന്നതായും ആഹാരത്തിന് ബുദ്ധിമുട്ട് ഇല്ലെന്നും പറഞ്ഞതായ് സൂസൻ അറിയിച്ചു. എടക്കര ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗം സോമൻ - ഷേർളി ദമ്പതികളുടെ മകൻ മലപ്പുറം ചുങ്കത്തറ തടത്തേൽ സാംസോമൻ (29) മറ്റ് 23 ഇന്ത്യാക്കാരൊടൊപ്പം ഏപ്രിൽ 27നാണ് ഇറാൻ നാവികസേനയുടെ പിടിയിലാണ്.

 കുവൈത്തിൽനിന്ന് യു.എസിലേക്ക് പോകുന്നതിനിടെ ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നേവി കപ്പൽ പിടികൂടിയത്.  

കൊച്ചി വൈപ്പിൻ കരയിൽ പുതിയതായി മേടിച്ച ഫ്ലാറ്റിൽ ഭാര്യ സൂസൻ മാത്യൂ ( ജെയ്മോൾ), ഒരു വയസ്സുള്ള മകളൊടൊപ്പം താമസമാക്കിയ സാം ഫെബ്രുവരി 24 നാണ് കപ്പലിലെ ജോലിയിൽ തിരികെ പ്രവേശിച്ചത്.

 തേനിലും മധുരം മാത്യൂസ് തിരുവല്ലയുടെ മകളുടെ ഭർത്താവാണ് സാം.

മറൈൻ എൻഞ്ചിനിയറായ സാം സോമൻ ഇറാൻ നാവികസേനയുടെ പിടിയിലായതൊടെ ആശങ്കയിലും ഭീതിയിലുമായിരുന്നു കുടുംബാംഗങ്ങൾ. വിടുതലിനായി അനേകായിരം വിശ്വാസ സമൂഹം പ്രാർഥനയിലായിരുന്നു.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സാമിൻ്റെയും കൂട്ടുകാരുടെയും വിവരങ്ങൾ അറിയിക്കുവാൻ വളരെ ഉത്സാഹത്തൊടെ മുൻകൈയെടുത്ത് പ്രവർത്തിച്ചുവെന്ന് സൂസൻ പറഞ്ഞു.

തുടർന്നും ദൈവമക്കളുടെ പ്രാർഥന ആവശ്യപ്പെടുന്നു.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മറ്റ് ഇന്ത്യക്കാർക്കൊപ്പം ചുങ്കത്തറ സ്വദേശി സാം സോമനും

ചാക്കോ കെ തോമസ്, ബെംഗളൂരു

ബെംഗളൂരു : ഒമാൻ ഉൾക്കടലിൽ ഇറാൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പൽ അഡ്വാന്റേജ് സ്വീറ്റിൽ പെന്തെക്കൊസ്ത് വിശ്വാസിയും.കപ്പലിലെ ഫോർത്ത്‌ ഓഫീസറും എടക്കര ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗം സോമൻ - ഷേർളി ദമ്പതികളുടെ മകനുമായ മലപ്പുറം ചുങ്കത്തറ തടത്തേൽ സാംസോമൻ (29) മറ്റ് 23 ഇന്ത്യാക്കാരൊടൊപ്പം ഇറാൻ നാവികസേനയുടെ പിടിയിലാണ്.

കുവൈത്തിൽനിന്ന് യു.എസിലേക്ക് പോകുന്നതിനിടെയാണ് ഇറാനിയൻ നേവി വ്യാഴാഴ്ച കപ്പൽ പിടിച്ചെടുത്തത്.  

കപ്പൽ ഇറാൻ നേവി പിടിച്ച വിവരം വ്യാഴാഴ്ചയാണ് മുംബൈയിലെ ഓഫീസിൽനിന്ന് നാവികരുടെ വീടുകളിൽ അറിയിക്കുന്നത്. കപ്പലിന്റെ മുഴുവൻ നിയന്ത്രണവും ഇറാനിയൻ നേവി ഏറ്റെടുത്തിരിക്കുകയാണെന്നും മറ്റു വിവരങ്ങളൊന്നും ഇല്ലെന്നും മുംബൈയിലെ നോർത്തേൺ മറൈൻ ഷിപ്പിങ് കമ്പനി അറിയിച്ചു.

കൊച്ചിയിൽ പുതിയതായി മേടിച്ച ഫ്ലാറ്റിൽ ഭാര്യ സൂസൻ മാത്യൂ (ജെയ്മോൾ)വിനൊടൊപ്പെം താമസമാക്കിയ സാം ഒരു മാസത്തിന് മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.

ടിപിഎം സിഡി (തേനിലും മധുരം) മാത്തുക്കുട്ടിയുടെ മകളുടെ ഭർത്താവാണ് സാം.

കപ്പലിലെ യാത്രക്കാരുടെ വിടുതലിനായി യുഎസ് നാവികസേന ഇടപ്പെട്ടിട്ടുണ്ടെന്ന് വാർത്താ മാധ്യമങ്ങളിൽ കൂടെ കേൾക്കുന്നുവെന്ന് ഭാര്യ പിതാവ് മാത്യൂസ് തിരുവല്ല ഗുഡ്ന്യൂസിനോട് പറഞ്ഞു.

സാമിനെയും മറ്റ് ഇന്ത്യാക്കാരായ 23 ജീവനക്കാരുടെയും വിടുതലിനായി ഏവരുടെയും പ്രാർഥന ആവശ്യപ്പെടുന്നു.

Advertisement