ഷൊർണൂരിൽ മണിപ്പൂർ കലാപത്തിനെതിരെ പ്രാർത്ഥന ആഹ്വാനം ചെയ്തു ഐക്യദാർഢ്യ റാലി നടത്തി യുപിഎഫ്

ഷൊർണൂരിൽ മണിപ്പൂർ കലാപത്തിനെതിരെ പ്രാർത്ഥന ആഹ്വാനം ചെയ്തു ഐക്യദാർഢ്യ റാലി നടത്തി  യുപിഎഫ്

ഷൊർണൂർ: ഷൊർണൂർ യുണൈറ്റഡ്  പെന്തെകോസ്റ്റ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂരിന്റെ സമാധാനത്തിനായി ഐക്യദാർഢ്യ റാലി നടത്തി.

റാലിക്ക് പാസ്റ്റർ മനോജ് എൽ. യേശുദാസ് , ഹെബ്രോൺ ഡേവിഡ് , പാസ്റ്റർമാരായ സി.കെ.ജോർജ് , ജോൺസൺ , സാമുവൽ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. ഷൊർണൂർ മുൻസിപ്പൽ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് അവസാനിച്ചു.

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക ക്രൈസ്തവ വേട്ട അവസാനിപ്പിക്കുക, മണിപ്പൂരിൽ നീതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമാധാന റാലി സംഘടിപ്പിക്കപ്പെട്ടത്.

 സമാധാനപരമായ നടന്ന പ്രതിഷേധറാലിയിൽ വിവിധ സഭകളിലെ നിരവധി പേർ അണിചേർന്നു .

മണിപൂരിലെ ഇപ്പോഴത്തെ സ്ഥിതി വളരെയധികം വേദനിപ്പിക്കും വിധം ആശങ്കയിലാണെന്നും  ചെയ്യുന്നു. അവർക്ക് വേണ്ടിയും മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായും പ്രാർത്ഥിക്കണമെന്ന് ഷൊർണൂർ യുപിഎഫ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Advertisement