ഓസ്ട്രേലിയയിലെ പാരമാറ്റായിൽ ശാലോം ക്രിസ്ത്യൻ അസംബ്ലിക്ക് പുതിയ സഭാ പ്രവർത്തനം
നോർത്ത് വെസ്റ്റ് സിഡ്നി റീജണൽ മലയാളി പെന്തക്കോസ്റ്റൽ സഭ പ്രവർത്തനമാരംഭിക്കുന്നു
സിഡ്നി: സിഡ്നിയിലെ പെന്തക്കോസ്ത് സഭയായ ശാലോം ക്രിസ്ത്യൻ അസംബ്ലി ചർച്ചിന്റെ ശാഖ സിഡ്നി പട്ടണമായ പാരമാറ്റായിൽ പ്രവർത്തനമാരംഭിക്കുന്നു. ശാലോം ക്രിസ്ത്യൻ അസംബ്ലി നോർത്ത് വെസ്റ്റ് സിഡ്നി (പാരമാറ്റ വിങ്) എന്ന പേരിലാണ് പുതിയ സഭ അടുത്ത ഞായറാഴ്ച (21/04/24) മുതൽ പ്രവർത്തനമാരംഭിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 5 മണിക് പാർക് റോഡിലുള്ള Dundas Ermington United Church ( 181 Park road, Dundas, NSW 2117) ഹാളിൽ വച്ച് നടക്കുന്ന യോഗത്തിൽ ഓസ്ട്രേലിയൻ കോളേജ് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ് പ്രിൻസിപ്പൽ ഡോക്ടർ സേവിയർ ലക്ഷ്മണൻ മുഖ്യപ്രഭാഷകനായിരിക്കും . സീനിയർ പാസ്റ്റർ ആയ ഡോക്ടർ തോമസ് ഫിലിപ്പ് സഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സിഡ്നിയിലുള്ള പാരമാറ്റ,വെസ്റ്റ് മീഡ്, ബാങ്ക്സ്ടൗൺ ഈസ്റ്റവുഡ്,കോൻകോർഡ്, കാർലിങ് ഫോർഡ്, കാസിൽഹിൽ, ഹോൺസ് ബി തുടങ്ങിയ സ്ഥലങ്ങളിൽ ജോലിക്കായോ പഠനത്തിനായോ എത്തുന്നവർക്ക് ആത്മനിറവിലുള്ള ആരാധനയ്ക്കും അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മകൾക്കുമായി സഭയുടെ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
വാഹന പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഞായറാഴ്ചയും വൈകുന്നേരം 05:00 മുതൽ 7 മണി വരെ നടക്കുന്ന സഭയോഗത്തിൽ അനുഗ്രഹിതമായ വചന പ്രഭാഷണം ഉണ്ടായിരിക്കും. SCA ക്വയർ സംഗീതാരാധനയ്ക്കു നേതൃത്വം നൽകും.