ഐപിസി കേരള സംസ്ഥാന സോദരി സമാജം തിരഞ്ഞെടുപ്പ് ഒക്ടോ. 10 നാളെ

ഐപിസി കേരള സംസ്ഥാന സോദരി സമാജം തിരഞ്ഞെടുപ്പ് ഒക്ടോ. 10 നാളെ

കുമ്പനാട്: ഐപിസി കേരള സംസ്ഥാന സോദരി സമാജം ജനറൽ ബോഡിയും തിരഞ്ഞെടുപ്പും കുമ്പനാട് ഹെബ്രോൻപുരത്ത് ഒക്ടോ. 10 നാളെ 10നു നടക്കും. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 500 ലധികം പ്രതിനിധികൾ പങ്കെടുക്കും. പ്രസിഡണ്ട്, വൈസ് പ്രസിഡന്റുമാർ (2), സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാർ (2), ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഒക്ടോ. 11 നാളെ നടക്കും. ജെയിംസ് ജോർജ് വേങ്ങൂർ ഇലക്ഷൻ കമ്മീഷണറും, സജി മത്തായി കാതേട്ട്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ റിട്ടേർണിംഗ് ഓഫീസർമാരായും പ്രവർത്തിക്കും.

ആനി തോമസ്, റോസമ്മ ജെയിംസ് (പ്രസിഡന്റ് സ്ഥാനാർത്ഥികൾ), ആലീസ് ജോൺ റിച്ചാർഡ്, അന്നമ്മ ജോസഫ്, ഗീതമ്മ സ്റ്റീഫൻ (വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ), ജയ്മോള്‍ രാജു, സുബി ജോൺസൺ (സെക്രെട്ടറി സ്ഥാനാർത്ഥികൾ), ഗ്രേസി ബിജു, ലിസി വർഗീസ്, മേഴ്സി ബിജു, റീന മാത്യു, സൂസൻ ജോൺ (ജോയിന്റ് സെക്രെട്ടറി സ്ഥാനാർത്ഥികൾ), ജോയമ്മ ബേബി, ഓമന ബാബു (ട്രഷറർ സ്ഥാനാർത്ഥികൾ) എന്നിവരാണ്  മത്സര രംഗത്തുള്ളത്.

Advertisement