സലാലയിൽ ഗ്ലോബൽ സ്പാർക്കിന്റെ ഏകദിന സമ്മേളനം ജൂൺ 3 ന്

സലാലയിൽ ഗ്ലോബൽ സ്പാർക്കിന്റെ ഏകദിന സമ്മേളനം ജൂൺ 3 ന്

സലാല : ജയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഗ്ലോബൽ സ്പാർക്ക് അലയൻസ് ' ജൂൺ 3 ന് രാവിൽ 9 മുതൽ ഐ പി സി ഫിലാഡൽഫിയ സഭയുമായി ചേർന്ന് ഏകദിന റിട്രീറ്റ് നടത്തും.

ആരാധന , വിവിധ വിഷയങ്ങളിൽ ക്ലാസുകൾ , കൗൺസിലിംഗ് എന്നിവ നടക്കും. ക്രമീകൃതമായ രീതിയിൽ സഭകളുടെ വളർച്ചയെ ലഷ്യമാക്കിയുള്ള സമ്മേളനമാണിത്.

ഗ്ലോബൽ സ്പാർക്ക് അലയൻസ് ഇതിനോടകം ഇന്ത്യയിലെ 15 പട്ടണങ്ങളിലും വിദേശങ്ങളിൽ ആറു സമ്മേളനങ്ങളും ക്യാമ്പുകളും നടത്തിയിട്ടുണ്ട്.

ഐപിസി ഫിലദെൽഫിയ സലാല സഭയും ഗ്ലോബൽ സ്പാർക്ക് അലയൻസും സംയുക്തമായി നടത്തുന്ന ഏകദിന സമ്മേളനത്തിൽ പത്തു വയസിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം. പാസ്റ്റർ സുജിത്ത് എം.സുനിൽ, ആഷ്ലിൻ സുജിത്ത് എന്നിവർ ശുശ്രൂഷകൾക്ക്  നേതൃത്വം നല്കും.