ലഹരിക്കെതിരെ പ്രസംഗിക്കുന്ന പാസ്റ്ററുടെ മകൻ്റെ വീഡിയോ വൈറലാവുന്നു

ലഹരിക്കെതിരെ പ്രസംഗിക്കുന്ന പാസ്റ്ററുടെ മകൻ്റെ വീഡിയോ വൈറലാവുന്നു

വീഡിയോ വീക്ഷിക്കാൻ താഴെ ക്ലിക്ക് ചെയ്യുക

https://m.facebook.com/story.php?story_fbid=pfbid02cnNcMsWnmzQPSH1pQLeicC5gqrn79hosGiyCLKAcGYkugdqevBGTzeUdFsHtR42Jl&id=100063774761840&mibextid=CDWPTG

കണ്ണൂർ: തടികടവ് ഗവ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അബ്‌നെർ ജോബാണ് വീഡിയോയിലെ കുട്ടി. ഫെയ്‌സ്ബുക്കിൽ മാത്രം രണ്ടരലക്ഷം ആളുകളാണ് അനേറിന്റെ പ്രസംഗം കണ്ടത്. സ്‌കൂളിലെ അധ്യാപിക ജിഷ എം. ചാലിൽ പങ്കിട്ട വീഡിയോ 3500 പേർ ഇതിനകം പങ്കിട്ടു. കഥയും കവിതയും കാര്യങ്ങളും അവസരോചിതം ചേർത്തായിരുന്നു കൊച്ചുമിടുക്കന്റെ ആറുമിനിറ്റ് പ്രസംഗം.

അഗപ്പെ ഗോസ്പൽ മിഷൻ (AGM) സുവിശേഷകൻ ചാണോക്കുണ്ട് ഉറൂട്ടേരിയിൽ താമസിക്കുന്ന പൂന്തോട്ടത്തിൽ പാസ്റ്റർ സണ്ണിയുടെയും പ്രിയയുടെയും മകനാണ്. സ്കൂൾ വിമുക്തി ക്ലബ് ലഹരിവിരുദ്ധദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അബ്‌നേർ ജോബിന്റെ മനോഹര പ്രസംഗം. വിമുക്തി ക്ലബ് കൺവീനർ ബിന്ദു തോമസാണ് പ്രസംഗിക്കാൻ പ്രോത്സാഹനം നൽകിയത്.

പോലീസ്, എക്സൈസ് വകുപ്പിൻ്റെ അഭിനന്ദനങ്ങളും അനേറിനെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്. ലഹരിബോധവത്കരണ പരിപാടിയിൽ വ്യക്തവും ശക്തവുമായ ഭാഷയിൽ സംസാരിച്ച അബ്റിന്റെ വീഡിയോ മന്ത്രി ഡോ ആർ ബിന്ദു, മന്ത്രി വി ശിവൻകുട്ടി എന്നിവർ പങ്കുവെച്ചു. ഭാവി സുകുമാർ അഴിക്കോടിനോടിനാണ് അബ്‌നെറിനെ വി ശിവൻകുട്ടി ഉപമിച്ചത്.