ഗ്ലോറിയാ കപ്പ് ഫുട്ബോൾ ടൂർണമെന്റ് കിരീടം തൃശൂരിന്

ഗ്ലോറിയാ കപ്പ് ഫുട്ബോൾ ടൂർണമെന്റ് കിരീടം തൃശൂരിന്

പ്രിൻസ് ജോസഫ് കാഞ്ഞങ്ങാട്

ആലുവ: കേരളാ സ്പോർട്സ് കോലിഷന്റെ ആഭിമുഖ്യത്തിൽ മെയ് 18 മുതൽ 21 വരെ ആലുവ കീഴ്മാട് ബ്ലൈൻഡ് സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന ക്രിസ്ത്യൻ ഫുട്ബോൾ ടൂർണമെന്റിൽ തൃശൂർ വിജയികളായി. ഫൈനൽ മത്സരത്തിൽ ടൈം ബ്രേക്കറിൽ തൃശുർ മലപ്പുറത്തെ തളച്ചു. കേരളത്തിന് അകത്തു നിന്നും പുറത്തുനിന്നുമായി 13 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ഇന്ത്യൻ ഫുട്ബോൾ താരം എൻ പി പ്രദീപ് ഉത്ഘാടനം ചെയ്തു. വിജയികൾക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ദേശീയ സൈക്ലിങ് താരം കെസിയ വർഗീസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.  

തികച്ചും ഒരു ക്രിസ്തീയ യുവജന ക്യാമ്പ് ആയിട്ടാണ് ഈ ടൂർണമെന്റ് നടന്നുവരുന്നത്. നാലു ദിവസങ്ങളിൽ ആയി നടന്ന ക്യാമ്പിൽ ഇരുനൂറോളം യുവജനങ്ങൾ പങ്കെടുക്കുകയും കായിക ലോകത്ത് പേരെടുത്ത താരങ്ങൾ തങ്ങളുടെ അനുഭവ സാക്ഷ്യങ്ങൾ പങ്കുവെക്കുകയും ചെയ്തു. കേരളാ സന്തോഷ് ട്രോഫി താരം ലാനെൽ തോമസ് തമിഴ്നാട് സന്തോഷ് ട്രോഫി താരം ജെസ്റ്റസ് ആന്റോ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.