ഐപിസി ശ്രീലങ്ക റീജിയൻ കൺവൻഷൻ ഒക്ടോബർ 3 മുതൽ

ഐപിസി ശ്രീലങ്ക റീജിയൻ കൺവൻഷൻ ഒക്ടോബർ 3 മുതൽ

കൊളംബോ : ഐപിസി ശ്രീലങ്ക റീജിയന്റെ 6-ാമത് കൺവെൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ ശ്രീലങ്കയുടെ കിഴക്കൻ ഭാഗമായ ബെറ്റിക്കുളയിൽ നടക്കും. ഐപിസി ശ്രീലങ്ക റിജിയൻ പ്രസിഡന്റ് പാസ്റ്റർ വൈ.ജോൺസൺ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ തോമസ് ജോർജ്ജ്, പി.കെ തോംസൺ, സ്പർജൻ വിക്ടർ എന്നിവർ പ്രസംഗിക്കും. 

 2017-ൽ ശ്രീലങ്കയിൽ ആരംഭിച്ച പ്രവർത്തനത്തിനു 49 സഭകൾ ഉണ്ട്. ഏറെ ദുർഘടമേഖലയിൽ പ്രവർത്തിക്കുന്ന സഭകളിൽ തദ്ദേശീയരായ ജനങ്ങൾ ആരാധനയ്ക്കായി വരുന്നുണ്ട്. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന ജനവിഭാഗങ്ങളിൽപ്പെട്ടവരുടെയിടയിലാണ് കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ വൈ. ജോൺസൺ അറിയിച്ചു.

 

Advertisement