ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ ബിരുദദാനം ആഗ. 26 ന്

ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ ബിരുദദാനം ആഗ. 26 ന്

കുമ്പനാട്: ഐപിസി സണ്ടേസ്കൂൾസ് അസോസിഷന്റെ സിലബസ് അനുസരിച്ച് 15-ാം ക്ലാസിലെ പഠനം പൂർത്തിയാക്കി വിജയികളായ 52 കുട്ടികളുടെ ബിരുദദാനം ആഗസ്റ്റ് 26 ന് കുമ്പനാട് ഹെബ്രോൻ പാരിഷ് ഹാളിൽ നടക്കും.

ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബിൻ്റെ അധ്യക്ഷതയിൽ കൂടുന്ന ബിരുദദാനം സമ്മേളനം ഐപിസി സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ.സി തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. ജോൺ കെ മാത്യു മുഖ്യ സന്ദേശവും പാസ്റ്റർ ഫിലിപ്പ് പി തോമസ് അനുഗ്രഹപ്രാർത്ഥനയും നടത്തും. ഡയറക്ടർ ബിരുദദാനം നിർവഹിക്കും.

സണ്ടേസ്കൂൾ അധ്യാപകനായി 40 വർഷം പൂർത്തിയാക്കിയവരെ സമ്മേളനത്തിൽ ആദരിക്കും. ഐ പി സി ജനറൽ ജോ. സെക്രട്ടറി കാച്ചാണത്ത് വർക്കി ഏബ്രഹാം , പാസ്റ്റർ കെ.പി കുര്യൻ, സിസ്റ്റർ സ്റ്റാർലാ ലൂക്ക്, ഡോ. ബെൻസൺ യോഹന്നാൻ എന്നിവർ ആശംസകൾ അറിയിക്കും.

 സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി , പരീക്ഷാ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ സണ്ണി ഏബ്രഹാം, അസോ.സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന, ട്രഷറാർ ഫിന്നി പി മാത്യു എന്നിവർ നേതൃത്വം നൽകും. ജമൽസൺന്റെ നേതൃത്വത്തിലുള്ള പവർ വിബിഎസ് ടീം ഗാനശുശ്രൂഷ നിർവഹിക്കും.

Advertisement 

Advertisement