ഐപിസി സൺഡേ സ്‌കൂൾസ് : സംസ്ഥാന താലന്തുപരിശോധന ഒക്ടോ.23ന് 

ഐപിസി സൺഡേ സ്‌കൂൾസ് : സംസ്ഥാന താലന്തുപരിശോധന ഒക്ടോ.23ന് 

കുമ്പനാട് : ഐപിസി സൺഡേ സ്‌കൂൾസ് അസ്സോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത്  ഒക്ടോബർ 23ന് രാവിലെ 8.30മുതല്‍ നടക്കും.

14ജില്ലകളിൽ നിന്നായി 500ൽ അധികം സൺഡേസ്‌കൂൾ വിദ്യാർത്ഥികള്‍ പങ്കെടുക്കും. കൂടാതെ അദ്ധ്യാപകരുടെയും മത്സരം നടക്കുമെ ന്നും സംസ്ഥാന താലന്ത് പരിശോധനയുടെ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായും ഡെപ്യുട്ടി ഡയറക്ടർ ബെന്നി പുള്ളോലിക്കലും അസ്സോസിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റി. എ തോമസ് വടക്കഞ്ചേരിയും അറിയിച്ചു.

വിവരങ്ങൾക്ക് : അസ്സോസിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റി.എ തോമസ് വടക്കഞ്ചേരി : 94478 66414).