സൺഡേ സ്കൂൾ നാഷണൽ ക്യാമ്പ് നാളെ തുടക്കം
ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും 13 വയസു വരെയുള്ള കുഞ്ഞുങ്ങൾക്കുമായി ക്രമീകരിച്ചിരിക്കുന്ന നാഷണൽ ക്യാമ്പ് ഏപ്രിൽ 9ന് രാവിലെ 9 ന് അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ നടക്കും.
പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ജോൺസൺ കെ. ശാമുവൽ,പാസ്റ്റർ വി.ജെ.തോമസ്,
സിജോ തോമസ് ആലഞ്ചേരി,സുവി. ഷിബു കെ.ജോൺ,പാസ്റ്റർ അനീഷ് കൊല്ലങ്കോട്,
സുവി. ജോബി കെ.സി, പാസ്റ്റർ ഏബ്രഹാം മന്ദമരുതി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നു. ഇവാ. ബ്ലസൻ ബി, പൊൻമാനൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. എക്സൽ മിനിസ്ട്രീസ് കിഡ്സ് ക്യാമ്പ് നയിക്കുന്നു. അധ്യാപകർക്ക് 300 രൂപയും കുട്ടികൾക്ക് 200 രൂപയുമാണ് ഫീസ്. ജീവിത വീക്ഷണത്തെ വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന ഈ ക്യാംപിലേക്ക് ഏവർക്കും സ്വാഗതം.
പാസ്റ്റർ ഏബ്രഹാം മന്ദമരുതി (ഡയറക്ടർ), ബ്രദർ റോഷി തോമസ് (ജനറൽ സെക്രട്ടറി),ബ്രദർ കെ.തങ്കച്ചൻ (ട്രഷറാർ), പാസ്റ്റർ സനു ജോസഫ് (ക്യാംപ് കോർഡിനേറ്റർ)
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
Advertisement