ഐപിസി സണ്ടേസ്കൂൾ അസ്സോസിയേഷൻ തൃശൂർ മേഖലയ് പുതിയ ഭാരവാഹികൾ

ഐപിസി സണ്ടേസ്കൂൾ അസ്സോസിയേഷൻ തൃശൂർ മേഖലയ് പുതിയ ഭാരവാഹികൾ

തൃശൂർ :ഐപിസി സണ്ടേസ്കൂൾ അസ്സോസിയേഷൻ തൃശൂർ മേഖലയുടെ 2023-2026  കാലഘട്ടത്തിലേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഐപിസി. മുല്ലക്കര സഭയിൽ നടന്ന  തൃശൂർ സോണൽ വാർഷിക ജനറൽ ബോഡിയിൽ പ്രസിഡണ്ട്  കെ.പി. ജോസ്  അദ്ധക്ഷനായിരുന്നു. 

പ്രസിഡണ്ടായി പാസ്റ്റർ അനിൽ കുര്യൻ( തൃശൂർ ഈസ്റ്റ്) വൈസ് പ്രസിഡണ്ടായി പാസ്റ്റർ സുബീഷ് കെ.വി( ഇരിഞ്ഞാലക്കുട) സെക്രട്ടറിയായി ഡോ. സാജൻ സി. ജേക്കബ്( കുന്നംകുളം) ജോ. സെക്രട്ടറിയായി പാസ്റ്റർ റോയ് ചെറിയാൻ (പീച്ചി), ട്രഷററായി  എ.സി. തിമോത്തി( തൃശ്ശൂർ വെസ്റ്റ്), താലന്തു കൺവീനറായി പാസ്റ്റർ തോമസ് ജോൺ (ഇരിങ്ങാലക്കുട),  പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ സുനിൽ.റ്റി (പീച്ചി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി  ജോയ് സി.എം (തൃശൂർ ഈസ്റ്റ്), പാസ്റ്റർ എൻ പി. ജേക്കബ് (കുന്നംകുളം), ഇവാ. ജോയ് ജോസഫ് (തൃശൂർ വെസ്റ്റ്), ബ്രദർ തങ്കച്ചൻ പി.കെ (തൃശൂർ സൗത്ത്) എന്നിവരെയും തിരഞ്ഞെടുത്തു.

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം കെ.എം ദാനിയേൽ തിരഞ്ഞെ ടുപ്പിന് നേതൃത്വം നല്കി.

സോണൽ താലന്തു പരിശോധന  ഒക്ടോബർ 2 ന് (ഗാന്ധി ജയന്തി) നടക്കും.

Advertisement