കൗമാരമനസുകളില്‍ ആത്മീയചൈതന്യം പകര്‍ന്ന് ഐപിസി സണ്ടേസ്കൂള്‍ സംസ്ഥാനക്യാമ്പ്
കുട്ടിക്കാനം: കൗമാരമനസുകളില്‍ പുത്തന്‍ ആത്മീയഅനുഭൂതി പകര്‍ന്ന് സണ്ടേസ്കൂള്‍ സമ്മര്‍ ക്യാമ്പിന് അനുഗ്രഹസമാപ്തി. കുട്ടിക്കാനം എംബിസിയില്‍ നടന്ന ക്യാമ്പ് ഐപിസി സംസ്ഥാന വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ. രാജു തോമസ് ചിന്താവിഷയം അവതരിപ്പിച്ചു. വിവിധ സെഷനുകളില്‍ സുവി. ആരോണ്‍ വിനോദ്, റവ. റോയി മാത്യു, ഡോ. സാം സ്കറിയ, ഡോ. ഐസക്ക് പോള്‍, ഇവാ. ഷാര്‍ലറ്റ് മാത്യു, ഡോ. സുമ ആന്‍, സുവി. ഷിബിന്‍ ശാമുവേല്‍, സിസ്റ്റര്‍ സൂസന്‍ പണിക്കര്‍ എന്നിവര്‍ ക്ലാസുകളെടുത്തു.
പാസ്റ്റര്‍മാരായ ഫിലിപ്പ് പി. തോമസ്, പാസ്റ്റര്‍ ബൈജു ഉപ്പുതറ എന്നിവര്‍ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. സെക്രട്ടറി പാസ്റ്റര്‍ തോമസ് മാത്യു ചാരുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ സമാപനസമ്മേളനത്തില്‍ പാസ്റ്റര്‍ കെ.ജെ. തോമസ് സമാപന സന്ദേശം നല്‍കി. ക്രിസ്തുവില്‍ തികഞ്ഞവരാകുക എന്നതായിരുന്നു ചിന്താവിഷയം. ജോണ്‍സണ്‍ ഡേവിഡ്, ജമേല്‍സണ്‍, വില്‍ജി എന്നിവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. പവര്‍ വിബിഎസ് ടീം കിഡ്സ് സെഷനുകള്‍ നയിച്ചു.
ക്യാമ്പില്‍ 1250 പേര്‍ പങ്കെടുത്തു. 78 കുട്ടികള്‍ ക്രിസ്തുവിനെ രക്ഷിതാവും കര്‍ത്താവുമായി അംഗീകരിക്കുകയും 65 പേര്‍ സ്നാനപ്പെടാന്‍ തിരുമാനം എടുക്കുകയും 123 പേര്‍ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുകയും ചെയ്തു. 52 കുട്ടികള്‍ നിറകണ്ണുകളോടെ സുവിശേഷവേലക്കായി സമര്‍പ്പിച്ചു. പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ് (ഡയറക്ടറര്‍), പാസ്റ്റര്‍ തോമസ് മാത്യു ചാരുവേലില്‍ (സെക്രടറി), ഫിന്നി പി മാത്യു (ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള സംസ്ഥാനസമിതിയാണ് പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Advertisement