സ്റ്റേറ്റ് ഇവാജലിസം ബോർഡ് ഒരുക്കിയ പ്രാർത്ഥന സമാപിച്ചു

സ്റ്റേറ്റ് ഇവാജലിസം ബോർഡ് ഒരുക്കിയ പ്രാർത്ഥന സമാപിച്ചു

കോട്ടയം : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ കോട്ടയം തലപ്പാടി ശാലോം ഐപിസി യിൽ  നടന്ന ജനു. 3ന് നടന്ന പ്രാത്ഥനയ്ക്ക് അനുഗ്രഹീത സമാപ്‌തി. സ്റ്റേറ്റ് ചെയർമാൻ പാസ്റ്റർ സജി കാനത്തിന്റെ അധ്യക്ഷതയിൽ പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിങ് വൈസ് ചെയർമാൻ പാസ്റ്റർ എം.എ തോമസ് സ്വാഗതം പറഞ്ഞു. കോട്ടയം നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു പ്രാർത്ഥിച്ചു. മധ്യസ്ഥ പ്രാർത്ഥനയ്ക്ക് പാസ്റ്റർ സുധീർ വർഗീസ്, പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ തോമസ് മാത്യു ചാരുവേലി തുടങ്ങിയവർ നേതൃത്വം നൽകി.

പ്രൊ. പാസ്റ്റർ ജോർജ് മാത്യു, പാസ്റ്റർ ജോൺ എസ് മരത്തിനാൽ,പാസ്റ്റർ രാജു പൂവക്കാല തുടങ്ങിയവർ ദൈവവചനം സംസാരിച്ചു. സെന്റർ പാസ്റ്റർമാരായ പാസ്റ്റർ എബ്രഹാം ഷാജി, പാസ്റ്റർ ഇ റ്റി കുഞ്ഞുമോൻ തുടങ്ങിയവർ സംബന്ധിച്ചു.

സ്റ്റേറ്റ് സെക്രട്ടറി ഗ്ലാഡ്‌സൺ ജേക്കബ് നന്ദി അറിയിച്ചു. കോട്ടയം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു. സ്റ്റേറ്റ് കോർഡിനേറ്റർ രതീഷ് ഏലപ്പാറ സ്റ്റേറ്റ് കമ്മിറ്റി അംഗം പാസ്റ്റർ എം.സി ഐപ്പ്, പത്തനംതിട്ട ജില്ല കോർഡിനേറ്റമ്മാരായ പാസ്റ്റർ അനിയൻ കുഞ്ഞ് ചെട്ടിയേത്,പാസ്റ്റർ മാത്യു ജോർജ്, കോട്ടയം ജില്ല കോർഡിനേറ്റമ്മാരായ പാസ്റ്റർ ടിറ്റോ ജോർജ്, പാസ്റ്റർ ജോയി കെ. ജോൺ, പാസ്റ്റർ ബൈജു ജോൺ,പാസ്റ്റർ ജോമോൻ ജേക്കബ്, പാസ്റ്റർ കെ.റ്റി ബാബു,പാസ്റ്റർ അനീഷ് പാമ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.