ഐപിസി പിജി കോഴ്സ് ഗ്രാഡുവേഷൻ നാളെ ജനു. 17 ന്

ഐപിസി  പിജി കോഴ്സ് ഗ്രാഡുവേഷൻ നാളെ ജനു. 17 ന്

കുമ്പനാട് : ഐപിസി ഹെബ്രോൻ ബൈബിൾ കോളേജിന്റെ പി ജി കോഴ്സിന്റെ 31 മത് ബാച്ചിന്റെ ഗ്രാഡുവേഷൻ നാളെ ജനു. 17 ന് രാവിലെ 10 ന് കുമ്പനാട്  കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം ജോർജ് അദ്ധ്യഷനായിരിക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ , ജോസഫ് വില്യംസ് യു.എസ് ), ഡോ.കെ.സി.ജോൺ , ഡോ.ടി. വൽസൻ എബ്രഹാം എന്നിവർ പ്രസംഗിക്കും. സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ രാജു ആനിക്കാട് , ജെയിംസ് ജോർജ്, പി.എം.ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും.

പി.ജി. ബോർഡ് ചെയർമാൻ പാസ്റ്റർ സാം പി ജോസഫ് , വൈസ് ചെയർമാൻ പാസ്റ്റർ എബ്രഹാം വർഗീസ് , സെക്രട്ടറി പീറ്റർ മാത്യു കല്ലൂർ , പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന, പീറ്റർ മാത്യു വല്യത്ത് തുടങ്ങിയവർ നേതൃത്വം നല്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 81 വേദവിദ്യാർത്ഥികളാണ് ഇപ്രാവശ്യം കോഴ്സ് പൂർത്തീകരിച്ചത്.

Advertisement