ഡോ. സണ്ണി ഫിലിപ്പ് രചിച്ച Rethinking Resurrection (പുനരുത്ഥാനം ഒരു പുനർ വിചിന്തനം) പുസ്തകം പ്രകാശനം ചെയ്തു

ഡോ. സണ്ണി ഫിലിപ്പ് രചിച്ച Rethinking Resurrection (പുനരുത്ഥാനം ഒരു പുനർ വിചിന്തനം) പുസ്തകം പ്രകാശനം ചെയ്തു

കുമ്പനാട്: ഡോ.സണ്ണി ഫിലിപ്പിന്റെ Rethinking Resurrection ( പുനരുത്ഥാനം ഒരു പുനർ വിചിന്തനം) എന്ന പുസ്തകം കുമ്പനാട് കൺവൻഷനിൽ ഡോ. വൽസൻ എബ്രഹാം, ഡോ. തോംസൺ കെ. മാത്യുവിനു ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. TBN ന്റെ പ്രസിദ്ധീകരണ വിഭാഗം ആണ് അമേരിക്കയിൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുനരുത്ഥാനത്തെ കുറിച്ച് മനുഷ്യ മനസ്സുകളിലുള്ള അനേക ചോദ്യങ്ങൾക്കു മറുപടി നൽകുന്ന ഈ പുസ്തകത്തിന്റെ മലയാള പരിഭാഷക്കുള്ള തുടക്കങ്ങൾ ആയിട്ടുണ്ട്. 

ഇംഗ്ലീഷ് ബുക്കും ഈബുക്കും(ebooks) ആമസോണിൽ ഫെബ്രുവരി 10 മുതൽ കിട്ടും. കൂടുതൽ വിവരങ്ങൾക്ക് : +1 (516) 286-0345