മതപരിവർത്തനം പ്രധാനവിഷയം;എന്നാൽ രാഷ്ട്രീയനിറം വേണ്ട നിരീക്ഷണവുമായി സുപ്രീം കോടതി

നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി, ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന്റെ സഹായം തേടി
മോൻസി മാമ്മൻ
ന്യൂഡൽഹി: മതപരിവർത്തനം ഗൗരവമുള്ള വിഷയമാണെന്നും അതിന് രാഷ്ട്രീയനിറം നൽകരുതെന്നും സുപ്രീംകോടതി. തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള മതപരിവർത്തനങ്ങൾ തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനികുമാർ സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ എം.ആർ. ഷായും സി.ടി. രവികുമാറുമടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
വിഷയത്തിൽ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയായി പ്രവർത്തിക്കാൻ അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണിയോട് കോടതി നിർദേശിച്ചു. മതസ്വാതന്ത്ര്യവും മതപരിവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുണ്ട്.
പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്തും ചതിയിലൂടെയും ഭീഷണിയിലൂടെയും മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് തടയാനെന്താണ് മാർഗമെന്ന് ആലോചിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.