തൃശൂരിലെ പെന്തെക്കോസ്തിനു 90 വയസ് ; പഴഞ്ഞി ഐപിസി ഹെബ്രോൻ സഭ നവതിയുടെ നിറവിൽ

തൃശൂരിലെ പെന്തെക്കോസ്തിനു 90 വയസ് ; പഴഞ്ഞി ഐപിസി  ഹെബ്രോൻ  സഭ നവതിയുടെ നിറവിൽ

ടോണി ഡി.ചെവൂക്കാരൻ

കുന്നംകുളം : തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ പെന്തെകോസ്തു സഭയായ പഴഞ്ഞി ഐപിസി ചർച്ച് നവതി പിന്നിടുകയാണ്.1932 ൽ ആണ് സഭയുടെ തുടക്കം. ഒരു പക്ഷെ വടക്കൻ കേരളത്തിലെ ആദ്യ പെന്തകോസ്ത് സഭയാകാം കുന്നംകുളം സെന്ററിൽ ഉൾപ്പെട്ട ഹെബ്‌റോൻ ഐപിസി.

നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ആഗ.15ന് രാവിലെ 10 ന് നടക്കും. മാസയോഗതോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ സെന്ററിലെ പാസ്റ്റേഴ്‌സിനും വിശ്വാസികൾക്കും പുറമെ നിരവധി പേർ അതിഥികളായി പങ്കെടുക്കും.

നവതി സമാപന സമ്മേളനത്തിൽ പാസ്റ്റർ ഡോ.പി.എസ്. പ്രിൻസ് അധ്യക്ഷത വഹിക്കും. ഡോ. പോൾസൺ പുലിക്കോട്ടിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം സെന്റർ ശുശ്രുഷകൻ പാസ്റ്റർ സാം വർഗീസ്, ഗുഡ്ന്യൂസ് കോർഡിനേറ്റിങ് എഡിറ്റർ ബ്രദർ ടോണി ഡി.ചെവൂക്കാരനു നൽകി നിർവഹിക്കും.

സെക്രട്ടറി റോയ് സൈമൺ, ട്രഷറർ ടി. കെ. ജോസ് തുടങ്ങി യവർ നേതൃത്വം നൽകും.