തൃശൂരിൽ ഫാമിലി കോൺഫ്രൻസ് ഏപ്രിൽ 4 ന് ; പ്രവേശനം സൗജന്യം

തൃശൂർ : തൃശൂരിലെ വിവിധ സഭകളുടെ സഹകരണത്തോടെ ബ്രിഡ്ജ് ടു ലൈഫ് ഫാമിലി കൗൺസിലിംഗ് മിനിസ്ട്രീസ് നടത്തുന്ന ഫാമിലി സെമിനാർ ഏപ്രിൽ 4 ന് തൃശൂർ ഫുൾ ഗോസ്പൽ ചർച്ച് (മിഷൻ ക്വാർട്ടേഴ്സ് ) സഭാ ഹാളിൽ രാവിലെ 9 മുതൽ നടക്കും.
ഡോ.എ. സെബാസ്റ്റ്യൻ ജോസഫ്, ഡോ.എം.എം. ജെയിംസ് , സിസ്റ്റർ ആനി ജയിംസ് എന്നിവർ ക്ലാസെടുക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനു ബന്ധപ്പെടുക : ടോണി ഡി. ചെവ്വൂക്കാരൻ - 944 735 00 38