സർക്കാരിന്റെ അടിസ്ഥാന രേഖകളായി പത്ത് കൽപ്പനകൾ ക്ലാസ് മുറികളിലേക്ക്

സർക്കാരിന്റെ അടിസ്ഥാന രേഖകളായി പത്ത് കൽപ്പനകൾ ക്ലാസ് മുറികളിലേക്ക്

ലൂസിയാന : യൂണിവേഴ്സിറ്റി തലം വരെയുള്ള എല്ലാ പബ്ലിക് സ്കൂൾ ക്ലാസ് മുറികളിലും പത്ത് കൽപ്പനകളുടെ പോസ്റ്റർ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ട് യു.എസ് സംസ്ഥാനമായ ലൂസിയാന. 'നമ്മുടെ സംസ്ഥാനത്തിൻ്റെയും ദേശീയ സർക്കാരിന്റെയും അടിസ്ഥാന രേഖകൾ' എന്ന് പത്ത് കൽപ്പനകളെ വിശേഷിപ്പിച്ചുകൊണ്ടാണ് ഗവർണർ ജെഫ് ലാൻഡ്രി ഉത്തരവിൽ ഒപ്പുവച്ചത്.

എളുപ്പത്തിൽ വായിക്കാവുന്ന ഫോണ്ടിൽ' വിശുദ്ധ വാചകം ഉൾപ്പെടുത്തണമെന്നും 2025-ഓടെ എല്ലാ സ്‌കൂളുകളിലേയും, കോളജിലേയും ക്ലാസ് മുറികളിലും പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നുമാണ്

നിർദേശം.

ടെക്സസ്, ഒക്ലഹോമ, യൂട്ട എന്നിവയുൾപ്പെടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള മറ്റ് സംസ്ഥാനങ്ങളും സമാനമായ നിയമങ്ങൾ അടുത്തിടെ നിർദ്ദേശിച്ചിട്ടുണ്ട്.