പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻറർ കൺവെൻഷൻ ആരംഭമായി

പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻറർ കൺവെൻഷൻ ആരംഭമായി

പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻറർ കൺവെൻഷൻ ആരംഭമായി

ചാക്കോ കെ തോമസ്, ബെംഗളൂരു

ബെംഗളൂരു: വീണ്ടും ജനനം അനുഭവമുള്ള വിശ്വാസികൾ സ്വന്തം ജീവിതത്തെ പാപത്തിൽ നിന്ന് സൂക്ഷിക്കുവാൻ പ്രതിജ്ഞാബന്ധരാകണമെന്ന് പാസ്റ്റർ റോട്ട്റിക്ക് കുമാർ ( നാഗ്പൂർ) പറഞ്ഞു.ദി പെന്തെക്കൊസ്ത് മിഷൻ സഭകളുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബാംഗ്ലൂർ സെൻറർ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയുടെയും പ്രാരംഭദിന കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
"യഥാർഥ വിശ്വാസികൾ ദൈവത്തിൽ നിന്ന് സംരക്ഷണം അനുഭവിക്കുന്നവരാണ്. അതിനാൽ അവർ തിന്മകളുടെ ശക്തികളിൽ നിന്ന് സ്വയം കാത്ത് സൂക്ഷിക്കുവാൻ സന്നദ്ധരാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസിൻ്റെ പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു.

ഹെന്നൂർ - ബാഗലൂർ റോഡ്,ഗധലഹള്ളി സെൻ്റ് മൈക്കിൾസ് സ്ക്കൂളിന് സമീപം പെന്തെക്കൊസ്ത് മിഷൻ കൺവൻഷൻ സെൻ്ററിൽ നടക്കുന്ന കൺവെൻഷനിൽ ഇന്ന് മുതൽ ദിവസവും രാവിലെ നാലിന് സ്തോത്രാരാധന , 7-ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, ഉച്ചയ്ക്ക് മൂന്നിനും രാത്രി പത്തിനും ഉണർവ് യോഗം ,വൈകിട്ട് 6ന് സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് യുവജന സമ്മേളനവും സൺഡെസ്ക്കൂൾ അധ്യാപക സമ്മേളനവും നടക്കും.
 സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് മംഗലാപുരം, ഷിമോഗ, ഹാസൻ, മൈസൂർ, തുമകൂരു തുടങ്ങി കർണാടകയിലെ 46 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും