റ്റി.പി.എം കുരിയച്ചിറ സഭയുടെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സുകൾ തുടക്കമായി; സെപ്. 19 ന് സമാപിക്കും

റ്റി.പി.എം കുരിയച്ചിറ സഭയുടെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സുകൾ തുടക്കമായി; സെപ്. 19 ന് സമാപിക്കും

തൃശൂർ: ദി പെന്തെക്കോസ്ത് മിഷൻ തൃശൂർ സെന്റർ കുരിയച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ നാളെ സെപ്റ്റംബർ 17 മുതൽ 19 ചൊവ്വ വരെ  'യേശുക്രിസ്തുവിന്റെ മടങ്ങിവരവും അനന്തര സംഭവങ്ങളും' എന്ന വിഷയത്തെക്കുറിച്ച് സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ ഇക്കണ്ടവാര്യർ റോഡിൽ മനോരമ ജംഗ്ഷന് സമീപം നടക്കും.

18, 19 തീയതികളിൽ രാവിലെ 10 ന് പ്രത്യേക പ്രാർത്ഥന റ്റി.പി.എം കുരിയച്ചിറ ആരാധനാലയത്തിൽ  നടക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ ക്ലാസുകൾ നയിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ബൈബിൾ ക്ലാസ്സുകളോടനുബന്ധിച്ച് തൃശൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്നലെ ട്രാക്ട് മിനിസ്ട്രി നടന്നു.