പെന്തെക്കൊസ്ത് മിഷൻ (എൻ.ടി.സി) രാജ്യാന്തര കൺവൻഷൻ അമേരിക്കയിലെ പെൻസൽവേനിയിൽ സമാപിച്ചു

"ദൈവദാസന്മാർ ദൈവത്തിൻ്റെ വക്‌താക്കൾ ആകണം": പാസ്റ്റർ ഏബ്രഹാം മാത്യൂ

പെന്തെക്കൊസ്ത് മിഷൻ (എൻ.ടി.സി) രാജ്യാന്തര കൺവൻഷൻ അമേരിക്കയിലെ പെൻസൽവേനിയിൽ സമാപിച്ചു

"ദൈവദാസന്മാർ ദൈവത്തിൻ്റെ വക്‌താക്കൾ ആകണം": പാസ്റ്റർ ഏബ്രഹാം മാത്യൂ

ബിജു ജോൺ കൊട്ടാരക്കര/ ചാക്കോ കെ. തോമസ്, ബെംഗളുരു

പെൻസൽവേനിയ (യു.എസ്) : "ദൈവദാസന്മാർ ദൈവത്തിൻ്റെ വക്‌താക്കളാണെന്നും അവർ എല്ലാവരെയും ക്രിസ്തുവിൽ തികഞ്ഞവരാക്കാൻ പരിശ്രമിക്കേണ്ടവരാണെന്നും ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രസ്താവിച്ചു. 

ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ 'ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് '' കൺവൻഷൻ്റെ സമാപനദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. "വിശ്വാസികൾ ഭൗതിക കാര്യങ്ങളെ മാത്രം തേടുന്നവരാകരുതെന്നും ദൈവത്തിൻ്റെ രാജ്യവും നീതിയും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ കൺവൻഷൻ സെന്ററിൽ നടന്ന കൺവെൻഷനിൽ പൊതുയോഗം , യുവജന സെമിനാർ ,കുട്ടികൾക്കായുള്ള സെമിനാർ , ഉപവാസ പ്രാർഥന, ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവ നടന്നു. 

കൺവൻഷനിൽ പാസ്റ്റർമാരായ ഐടെവെ ,ഹ്യൂ, കാർലൻഡ്, ഷാജി, റോബിൻ, ഗ്രഹ് വിൽസൺ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു. ഞായറാഴ്ച നടന്ന സംയുക്ത സഭാ ആരാധനയിൽ ഇന്ത്യാ ,ഗൾഫ് ,ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും യുഎസ്, കാനഡ, മെക്സിക്കോ ന്യൂയാർക്ക്, ചിക്കാഗോ ,ഡാളസ്, ഹൂസ്റ്റൻ, ഒർലാന്റോ, ഒക്കലഹോമ ,വാഷിംഗ്ടൺ, കാനഡ, മെക്സിക്കോ തുടങ്ങി അമേരിക്കയിലെ 40 പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.  

ന്യൂജേഴ്സി ന്യൂയാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോർത്ത്, സൗത്ത് അമേരിക്ക, ആഫ്രിക്ക, പാപാനൂഗിനിയ തുടങ്ങിയ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ടെസ്റ്റ്മെൻറ് ചർച്ചിന്റെ മുഖ്യ ചുമതല വഹിക്കുന്ന പാസ്റ്റർ.ഗ്രെഗ് വിൽസണും സഹ ശുശ്രൂഷകരും രാജ്യാന്തര കൺവൻഷന് നേതൃത്വം നൽകി. 

അപ്പൊസ്തലിക പ്രതിഷ്ഠയും വിശ്വാസ ജീവിതവുമായി തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനിച്ച രാമൻകുട്ടി എന്ന പാസ്റ്റർ പോൾ 1924ൽ ശ്രീലങ്കയിൽ സിലോൺ പെന്തെക്കോസ്ത് മിഷൻ എന്ന പേരിൽ സ്ഥാപിച്ച സഭയാണ് ഇന്ന് അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് എന്ന പേരിൽ അറിയപ്പെടുന്നത്. പെന്തെക്കോസ്ത് മിഷൻ സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത് . ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ,, ഡപ്യൂട്ടി ചീഫ് പാസ്റ്റർ.എം.ടി.തോമസ് , അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരാണ് സഭയെ നയിക്കുന്നത്. സഭയുടെ കേരളത്തിലെ ആസ്ഥാന മന്ദിരം കൊട്ടാരക്കരയിലും ഇന്ത്യയിൽ ചെന്നൈ ഇരുമ്പല്ലിയൂരിലും ശ്രീലങ്കയിൽ മട്ടകുളിയിലും അമേരിക്കയിൽ ന്യൂയാർക്കിലുമാണ്. സഭയുടെ രാജ്യാന്തര കൺവൻഷൻ നടക്കുന്നതും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്നതും ഇവിടങ്ങളിലാണ് .

Advertisement