പെന്തെക്കോസ്തു മിഷൻ അഖില ലോക പ്രാർഥനാവാരം മാർച്ച് 25 മുതൽ

പെന്തെക്കോസ്തു മിഷൻ അഖില ലോക പ്രാർഥനാവാരം മാർച്ച് 25 മുതൽ

ചെന്നൈ: ലോകസമാധാനത്തിനും ആഗോളവ്യാപകമായ ആത്മീയ ഉണർവിനുമായ് ദി പെന്തെക്കോസ്ത് മിഷൻ സഭ മാർച്ച് 25 മുതൽ 30 വരെ അഖിലലോക പ്രാർഥനാ വാരമായി വേർതിരിച്ചിരിക്കുന്നു.

കേരളമുൾപ്പടെ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ലോകത്തിലെ 65 ൽ പരം രാജ്യങ്ങളിലുള്ള സഭയുടെ മുഴുവൻ ശുശ്രൂഷകരും വിശ്വാസികളും ഉപവാസത്തോടും പ്രാർഥനയോടും കൂടെ രാവിലെയും വൈകിട്ടും നടക്കുന്ന പ്രാർഥനാ വാരത്തിൽ സംബന്ധിക്കുമെന്ന് ചീഫ് പാസ്റ്റർ എബ്രഹാം മാത്യൂ പറഞ്ഞു.