പെന്തെക്കോസ്ത് മിഷൻ ദോഹ - ഖത്തർ കണ്‍വൻഷൻ ജനുവരി 23 മുതല്‍
വാർത്ത: ചാക്കോ കെ.തോമസ്, ബെംഗളൂരു
ദോഹ: മധ്യപൂർവ്വ ദേശത്തെ രണ്ടാമത്തെ ആത്മീയസംഗമമായ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച്) ദോഹ- ഖത്തർ കണ്‍വന്‍ഷന്‍ ജനുവരി 23 ചൊവ്വ മുതല്‍ 26 വെള്ളി വരെ ദോഹ ഐ.ഡി.സി.സി ടെൻ്റിൽ
നടക്കും. ദിവസവും വൈകിട്ട് 6ന് സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും. സഭയുടെ പ്രധാന ശുശൂഷകർ പ്രസംഗിക്കും.
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
ബുധൻ, വ്യാഴം രാവിലെ 7-ന് ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം, ബുധൻ ഉച്ചയ്ക്ക് 3 മുതൽ 5 വരെ കാത്തിരിപ്പ് യോഗം, വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5 വരെ യുവജനസമ്മേളനം സമാപന ദിവസമായ വെള്ളി രാവിലെ 9 ന് പൊതുയോഗം എന്നിവ നടക്കും.
ദീർഘ വർഷങ്ങൾക്ക് ശേഷമാണ് മധ്യപൂർവ്വ ദേശമായ ദോഹയിൽ സഭയുടെ സുവിശേഷയോഗം നടത്തുന്നത്. കേരളമുൾപ്പടെ ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും കൺവെൻഷനിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന വിലാസത്തിൽ സമീപിക്കുക.
The Pentecostal Mission ( NTC),
Doha, Qatar
Phone number: 33137556 , 66540352
E mail: qtr.ntc@gmail.com
Advertisement