റ്റി.പി.എം ത്യശൂർ സെൻ്റർ കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഇന്ന് ഫെബ്രു. 2 മുതൽ

റ്റി.പി.എം ത്യശൂർ സെൻ്റർ കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും  ഇന്ന് ഫെബ്രു. 2  മുതൽ

തൃശൂർ: ദി പെന്തെക്കോസ്ത് മിഷൻ തൃശൂർ സെൻ്റർ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 2  മുതൽ 5 ഞായർ വരെ വിലങ്ങന്നൂർ ജംഗ്ഷന് സമീപമുള്ള പെന്തെക്കൊസ്ത് മിഷൻ ഗ്രൗണ്ടിൽ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.

ഇന്ന് വൈകിട്ട് 5.45 ന് പ്രാർഥിച്ച് ആരംഭിക്കുന്ന കൺവൻഷനിൽ സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗവും ദൈവീക രോഗശാന്തി ശുശ്രൂഷയും വെള്ളിയാഴ്ച മുതൽ രാവിലെ ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, ശനിയാഴ്ച ഉച്ചയ്ക്ക് 3-ന് യുവജന സമ്മേളനം സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തൃശൂർ സെൻ്ററിന് കീഴിലുള്ള 20 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധന എന്നിവ നടക്കും.