പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം കൺവൻഷൻ ജനുവരി 12 നാളെ മുതൽ

പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം കൺവൻഷൻ ജനുവരി 12 നാളെ മുതൽ
varient
varient
varient

തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ സഭകളുടെ 2023ലെ കേരളത്തിലെ ആരംഭ കൺവൻഷനായ തിരുവനന്തപുരം സെൻ്റർ കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ജനുവരി 12 വ്യാഴം മുതൽ 15 ഞായർ വരെ വട്ടപ്പാറ പോത്തൻകോട് റൂട്ടിൽ കുറ്റിയാണി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 

ദിവസവും രാവിലെ 7-ന് വേദപംനം ,9.30 ന് പൊതുയോഗം, മൂന്നിന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് സ്പെഷ്യൽ പ്രാർഥന, ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് യുവജന സമ്മേളനം എന്നിവയും വൈകിട്ട് 5.45ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി പ്രാർഥന, സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് 40 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധന എന്നിവ നടക്കും.

സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.  മിഷൻ പ്രവർത്തകർ കൺവൻഷൻ ഗാനങ്ങൾ ആലപിക്കും.

ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും.

1939-ൽ തിരുവനന്തപുരത്തിന് സമീപം പറമ്പുകോണത്ത് ആരംഭിച്ച സഭയിൽ 1941-  1942 വർഷത്തെ കൺവൻഷനിൽ സഭാ സ്ഥാപകൻ പാസ്റ്റർ പോൾ പങ്കെടുത്തിരുന്നു.

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു