ദൈവീക കരസ്പർശം അനുഗ്രഹീതനാക്കിയ ദൈവഭക്തൻ

ദൈവീക കരസ്പർശം അനുഗ്രഹീതനാക്കിയ ദൈവഭക്തൻ

സാബു മുളക്കുടി, തിരുവനന്തപുരം (റിട്ട.ഡെപ്യൂട്ടി കലക്ടർ)

ഗോള മലയാള ക്രൈസ്തവ സംഗീതമേഖലയിൽ അരനൂറ്റാണ്ടിലധികമായി നിറഞ്ഞു നിന്ന ദൈവപുരുഷനായിരുന്നു പാസ്റ്റർ ഭക്തവത്സലൻ. വിവിധ മിനിസ്ട്രികളിൽ പ്രത്യേകിച്ച് ക്രൈസ്തവസംഗീത രംഗത്ത് ദൈവീക കരസ്പർശത്താൽ ലഭിച്ച അതുല്യ സ്ഥാനം പകരം വയ്ക്കുവാനാരുമില്ലാതെ ഒഴിഞ്ഞു കിടക്കും. സർവ്വേശ്വരന്റെ സാമിപ്യ ലഹരിയിൽ സർവം മറന്ന് പാടിയപ്പോൾ- സർവേശ്വരനു വേണ്ടി മാത്രമേ പാടുകയുളെളന്നു പ്രതിജ്ഞ എടുത്തപ്പോൾ അർത്ഥ സംപുഷ്ടമായ വരികളിലൂടെ ഇമ്പമാർന്ന ഈണങ്ങളിലൂടെ അനുഗ്രഹീതവും ഗാംഭീര്യവുമായ ശബ്ദത്തിലൂടെ ദൈവം മാനിച്ചു. 

ഏറ്റവും ഉയർത്തി. 

ഇതര ക്രൈസ്തവമേഖലകളിലും മിനിസ്ട്രികളിലും വ്യക്തി മുദ്ര പതിപ്പിച്ചാണ് അദ്ദേഹം കർത്തൃസന്നിധിയിലേക്ക് പ്രവേശിച്ചത്.

 ചുരുങ്ങിയ വർഷങ്ങളുടെ ആത്മീക സൗഹൃദം അനേക വർഷങ്ങളുടെ ഹൃദ്യമായ ഓർമ്മകൾ സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോകുന്നത്.

എല്ലാ അനുശോചനവും ക്രിസ്തീയ പ്രത്യാശയും നേരുന്നു.