ഉമ്മൻ ചാണ്ടിയുടെ വിയോഗം തീരാനഷ്ടം: പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം

ഉമ്മൻ ചാണ്ടിയുടെ വിയോഗം തീരാനഷ്ടം: പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം

ന്യൂയോർക്ക്: മുൻ മുഖ്യമന്തിയും കേരളാ നിയമസഭ സാമാജികനുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ നോർത്തമേരിക്കൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അനുശോചിച്ചു. പൊതുജന പ്രശ്നങ്ങളിൽ അതിവേഗം ബഹുദൂരം തീർപ്പുണ്ടാക്കുക വഴി ജനമനസ്സുകളിൽ ഇടം നേടിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് റൈറ്റേഴ്സ് ഫോറം അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി. രണ്ട് തവണയായി കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി തൊഴിൽവകുപ്പ് മന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി , ധനകാര്യവകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന സമയങ്ങളിൽ പെന്തക്കോസ്ത് സഭാ നേതാക്കന്മാരോടും വിശ്വാസ സമൂഹത്തോടും എക്കാലവും സ്നേഹവും ബഹുമാനവും പുലർത്തിയിരുന്ന രാഷ്ട്രീയ നേതാവായിരുന്നു. 

പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടിയുടെ വിയോഗം ഭരണ-രാക്ഷ്ട്രീയ രംഗങ്ങളിൽ കേരള ജനതക്ക് വലിയ നഷ്ടമാണെന്ന് റൈറ്റേഴ്സ് ഫോറം ഭാരവാഹികളായ രാജൻ ആര്യപ്പള്ളിൽ, സാം മാത്യൂ, നിബു വെള്ളവന്താനം, എബിൻ അലക്സ് , ഡോ. ജോളി താഴാംപള്ളം, ഡോ. ഷൈനി സാം എന്നിവർ അറിയിച്ചു.

Advertisement