ഏഴു ലക്ഷത്തോളം ബൈബിൾ വിതരണം ചെയ്ത സുവിശേഷകൻ ഡോ. തോമസ് സാമുവേലിനെ അനുസ്മരിച്ച് റവ. കെ.എസ്. സാമുവേൽ

ഏഴു ലക്ഷത്തോളം ബൈബിൾ വിതരണം ചെയ്ത  സുവിശേഷകൻ ഡോ. തോമസ് സാമുവേലിനെ അനുസ്മരിച്ച് റവ. കെ.എസ്. സാമുവേൽ

ഏഴു ലക്ഷത്തോളം ബൈബിൾ വിതരണം ചെയ്ത സുവിശേഷകൻ ; ഡോ. തോമസ് സാമുവേലിനെ അനുസ്മരിച്ച്

റവ. കെ.എസ്. സാമുവേൽ

ബാംഗൂർ : ഭാരത സുവിശേഷീകരണത്തിനു ഏറെ പ്രയത്നിച്ച മഹൽ വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ട സുവിശേഷകൻ ഡോ.തോമസ് സാമുവേൽ.

ഒ.എം ഇന്ത്യയിലൂടെ സുവിശേഷ ദർശനം ലഭിച്ച ഡോ.തോമസ് സാമുവേൽ നിരവധി പ്രോഗ്രാമിലൂടെ അനേകരിലേക്ക് സുവിശേഷം പകർന്നു. തന്റെ ജീവിതസാഫല്യമായിരുന്നു ലോകമെമ്പാടുമുള്ള പ്രാർത്ഥനാ സഹകാരികളെ ഒരുമിച്ച് കൂട്ടി പ്രാർത്ഥനാ പോരാളികളെ ഒരുക്കുകയെന്നത്. അതിനായി  ഗൂഡല്ലൂരിലെ മസിനഗുഡിയിലാരംഭിച്ച ക്വയറ്റ് കോർണറിലൂടെ അനേകർക്ക് സുവിശേഷ ദർശനവും തയാറെടുപ്പിനും വഴിയൊരുക്കി.

ആഴമേറിയ ആത്മഭാരവും ഉയർന്ന ദർശനവും ചിന്തകളും തോമസ് സാമുവേലിന്റെ പ്രത്യേകതയാണ്.

പ്രാർത്ഥനയെക്കുറിച്ച് അദ്ദേഹം എഴുതിയ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അനേകരിൽ ആത്മഭാരമുളവാക്കാൻ കാരണമായി.

അദ്ദേഹം സംഘടിപ്പിച്ച പ്രാർത്ഥനാ സെമിനാറുകളിലൂടെ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാ ചങ്ങലകളിൽ പങ്കാളികളായി.

8 ഭാഷകളിലായി 7 ലക്ഷം ബൈബിളുകൾ അദ്ദേഹം വിതരണം ചെയ്തു.

ബൈബിൾ ലഭിച്ചവരുടെ കൃത്യമായ വിവരങ്ങൾ എഴുതി വെച്ച് അവർക്കായി പ്രാർത്ഥിക്കുന്ന ശീലം മരണക്കിടക്കയിലാകും വരെ അദ്ദേഹം നിർവഹിച്ചു.

" നിരന്തരമായി, കൃത്യതയോടെ വിഷയങ്ങളിലൂന്നി പ്രാർത്ഥിക്കുക" എന്നത് അദ്ദേഹത്തിന്റെ പ്രാർത്ഥനാ നിബന്ധനയാണ്.

1963 ൽ രണ്ട് ഇന്ത്യൻ യുവാക്കളെ ഇംഗ്ലണ്ടിലെ തന്റെ സെമിനാരിയിലേക്ക് അയക്കണമെന്ന് ഒഎം സ്ഥാപകനും ലോക പ്രശസ്ത സുവിശേഷകനുമായ ജോർജ് വെർവർ  സെമിനാരിയായ യു ബി എസിലേക്ക് കത്തയച്ചു.

ഇന്ന് പൂനെയിലുള്ള സെമിനാരി അന്ന് യുവത്ത് മോളിലായിരുന്നു. എന്നാൽ ഇന്ത്യൻ പാസ്പോർട്ടുള്ള ഒരാൾ മാത്രമേ അന്ന് സെമിനാരി വിദ്യർത്ഥികളിൽ ഉണ്ടായിരുനുള്ളൂ. ആ വിദ്യാർത്ഥിയായിരുന്നു ഡോ.തോമസ്.

ജോർജ് വെർവർ എന്ന ചെറുപ്പക്കാരൻ നയിച്ച സെമിനാറിൽ ഡോ.തോമസിനെ മാറ്റിമറിച്ചു. ആത്മഭാരത്താൽ ജ്വലിച്ച് പ്രസംഗിക്കുന്ന വെർവറിന്റെ വാക്കുകളും ആവേശവും തന്നെ മുട്ടിമേൽ നിർത്തി. " ദൈവമേ ജോർജിനെ ഇന്ത്യയിലേക്ക് അയക്കേണമേ" എന്ന് കരഞ്ഞു പ്രാർത്ഥിച്ചു. പിറ്റേന്ന് തന്നെ ജോർജ് വെർവറിനോട് ഇന്ത്യയിൽ വരണമെന്ന് അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു. പിറ്റെ ദിവസം ജോർജ് വെർവർ തോമസ് സാമുവേലിനെ തേടിയെത്തി. " താങ്കൾ ഇന്ത്യയിൽ തിരിച്ചു പോയി, ഒ.എം പ്രവർത്തനം ആരംഭിക്കണം". ദൈവഹിതം മനസിലാക്കിയ തോമസ് സാമുവേൽ അതിനായി പ്രയത്നിച്ചു.

ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭകളിൽ ഉൾപ്പെട്ട് നിന്നിരുന്ന ആയിരക്കണക്കിനു യുവതീയുവാക്കളെ ഓപ്പറേഷൻ മൊബൈ ലൈസേഷൻ എന്ന സുവിശേഷ മുന്നേറ്റത്തിലൂടെ ശിഷ്യത്വ പരിശീലനത്തിന് ആരംഭം കുറിച്ച ദിനമായിരുന്നു അന്ന് !.

ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ ചരിവ്പറമ്പിൽ വി.വി. സാമുവേലിന്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. 1959 ജനുവരി 15 ന് മേരിക്കുട്ടിയുമായുള്ള വിവാഹശേഷം യുബി എസിൻ സെമിനാരി പഠനത്തിനായി എത്തി.

 മുൻകാല ഒ എം. പ്രവർത്തകരുടെ കൂട്ടായ്മയായ ഒ.എം ഫോർവേഡിനു അടിസ്ഥാനമിട്ട് പേര് നിർദ്ദേശിച്ചതും തോമസ് സാമുവേൽ എന്ന പ്രാർത്ഥനാ വീരനായിരുന്നു.

 ഏത് ചെറിയ ജീവിതത്തെയും വലിയ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ചാൽ ദൈവം അതിനെ വിശാലമാക്കും എന്നതിന് വ്യക്തമായ ഉദാഹരണമാണ് തന്റെ ജീവിതം.

ഇന്ത്യയുടെ മിഷൻ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന എബനേസർ സുന്ദർ രാജ് , പ്രെഫ. തോമസ് മത്തായി, ഡോ. ചാക്കോ തോമസ് , ഡോ. അഗസ്റ്റിൻ കോശി, റവ. മർക്കോസ് ചാക്കോ, ഡോ. അരുൺ കുമാർ, ഡോ. രൂബേൻ സത്യരാജ് , തുടങ്ങിയവർ തോമസ് സാമുവേലിന്റെ ശിഷ്യഗണത്തിൽപ്പെട്ടവരാണ്.

Advertisement