പ്രസംഗങ്ങളുടെ കലവറ പ്രീച്ചേഴ്സ് ഗൈഡ് പ്രകാശനം ചെയ്തു

പ്രസംഗങ്ങളുടെ കലവറ പ്രീച്ചേഴ്സ് ഗൈഡ് പ്രകാശനം ചെയ്തു

 തിരുവല്ല : ഹാലേലൂയ്യാ ബുക്സിൽ നിന്ന് മികച്ച ഒരു റഫറൻസ് ഗ്രന്ഥം കൂടെ. പാസ്റ്റർ ഒ.ജി സാമുവൽ രചിച്ച പ്രീച്ചേഴ്സ് ഗൈഡ് എന്ന ബൃഹത് ഗ്രന്ഥം പ്രകാശനം ചെയ്തു. പവ്വർ വിഷൻ ചാനൽ സ്റ്റുഡിയോയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഹാലേലൂയ്യാ ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. പവ്വർ വിഷൻ ചെയർമാൻ റവ.ഡോ. കെ. സി. ജോൺ ഡോ. മാത്യൂസ് ചാക്കോയ്ക്ക് നൽകി പ്രകാശനം ചെയ്തു. പാസ്റ്റർ രാജു പൂവക്കാല അനുഗ്രഹ പ്രാർത്ഥന നടത്തി.

1036 പേജുകളുള്ള ഗ്രന്ഥത്തിൽ 72 വിഷയങ്ങളാണ് പഠന വിധേയമാക്കിയിരിക്കുന്നത്. ഓരോ വിഷയവും വിശദമായി വിശകലനം ചെയ്ത് ഒട്ടേറെ പ്രസംഗങ്ങൾ തയ്യാറാക്കുന്നതിനുള്ള പഠനകുറിപ്പുകൾ ആക്കി മാറ്റിയിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.

നാൽപ്പതിൽ അധികം വർഷങ്ങൾ ഇന്ത്യയിലും വിദേശത്തും സഭാ ശുശ്രൂഷ ചെയ്ത പാസ്റ്റർ ഒ.ജി. ശാമുവേൽ ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ചസ്റ്റർ ക്രിസ്ത്യൻ അസംബ്ലിയുടെ ശുശ്രൂഷകനാണ്. പുനലൂർ ബഥേൽ ബൈബിൾ കോളജിൽ ദൈവശാസ്ത്ര പഠനം നടത്തിയ അദ്ദേഹം സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയുമാണ്.

സുദീർഘമായ സഭാ ശുശ്രൂഷാ കാലഘട്ടത്തിൽ പ്രസംഗങ്ങൾ തയ്യാറാക്കാൻ ധ്യാനപൂർവ്വം നടത്തിയ പഠനങ്ങളിലൂടെ തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം.

പ്രസംഗകർ, സഭാശുശ്രൂഷകന്മാർ, വേദ പഠിതാക്കൾ മുതൽ സാധാരണക്കാരായവർക്ക് വരെ ഉപയോഗിക്കത്തക്ക നിലയിൽ ലളിതവും സമഗ്രവും ആണ് ഈ ഗ്രന്ഥം.

പുസ്തകത്തിന്റെ വില 1000 രൂപ. ഒരു മാസത്തേക്ക് മെയ് 31 വരെ പോസ്റ്റേജ് ഉൾപ്പെടെ 800 രൂപയ്ക്ക് ലഭിക്കും. VPP ആയും പുസ്തകം അയക്കും. വാങ്ങുവാൻ താൽപ്പര്യപ്പെടുന്നവർ 9349500155 എന്ന വാട്സാപ്പിലേക്ക് നിങ്ങളുടെ വിലാസം, പിൻകോഡ്, ഫോൺ നമ്പർ എന്നിവ സഹിതം അയച്ചുതരിക