"ദി ഗോസ്പൽ കാരവാൻ" അപ്പോളൊജിറ്റിക്സ് സമ്മേളനം തിരുവല്ലയിൽ
തിരുവല്ല : ക്രിസ്തീയ ദർശനങ്ങളുടെ കാലിക പ്രസക്തി വെളിപ്പെടുത്തുന്ന "ദി ഗോസ്പൽ കാരവൻ" പ്രോഗ്രാം തിരുവല്ലയിൽ ഡിസംബർ 15 മുതൽ17 വരെ ദിവസവും വൈകുന്നേരം 5.30 മുതൽ 8.30 വരെ മഞ്ഞാടി നവജീവോദയം KVCM ഹാളിൽ നടക്കും.
"ദി കാർപെന്റെർസ് ഡെസ്ക്" എന്ന അപ്പോളോജെറ്റിക്സ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന മീറ്റിംഗിൽ ബ്രദർ ആശിഷ് ജോൺ (മതത്തിനൊരു മറുമരുന്ന്), പാസ്റ്റർ അനിൽ കൊടിത്തോട്ടം (മതം മാനവികത - ക്രിസ്തു ദർശനം), റവ. ഫാദർ ജോൺസൺ തേക്കടയിൽ (ഭാരതസഭയുടെ ദൗത്യം), പാസ്റ്റർ രാജു പി. ജോൺ (ആത്യന്തിക സമാധാനം എവിടെ?), ബ്രദർ ചെറി ജോർജ് ചെറിയാൻ - (സ്ഥിരമാക്കപ്പെട്ട സിംഹാസനത്തിലെ രാജാവ്), ബ്രദർ ആഷേർ ജോൺ (ദാസനായ രാജാവും തന്റെ അധോമുഖമായ സാമ്രാജ്യവും) എന്നിവർ സംസാരിക്കുന്നു.
ബ്രദർ ഇമ്മാനുവേൽ ഹെൻറിയും സംഘവും സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നല്കും. ബ്രദർ ജോർജ് കോശി മൈലപ്ര പ്രോഗ്രാമിന് മോഡറേറ്റർ ആയി പ്രവർത്തിക്കും.
സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ www.thecarpentersdesk.org എന്ന വെബ് പേജിലുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു സീറ്റ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിവരങ്ങള്‍ക്ക് ബന്ധപെടുക - മൊബൈൽ നമ്പർ:+9194460 27146.
E-mail: thecarpentersdesk@gmail.com